Indian Premier League

എവിൻ ലെവിസിനെ സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്

വെസ്റ്റ് ഇൻഡീസ് താരം എവിൻ ലെവിസിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചു. രണ്ട് കോടി നൽകിയാണ് ലക്നൗ സൂപ്പർ ജയന്റ്സ് കരീബിയൻ ഓപ്പണറെ ലേലത്തിൽ സ്വന്തമാക്കിയത്. ടി20 സ്പെഷലിസ്റ്റായ ലെവിസ് 5 ടി20 സെഞ്ചുറികൾ അടിച്ച്കൂട്ടിയിട്ടുണ്ട്. പവർപ്ലേയിലെ പവർഫുൾ പെർഫോമൻസുകളാണ് ലെവിസിനെ ടി20 ഫ്രാഞ്ചെസികളുടെ പ്രിയങ്കരനാക്കിയത്. ധാക്ക ഡൈനാമിറ്റ്സ്,രാജസ്ഥാൻ റോയൽസ്,കൊമില വിക്ടോറിയൻസ്, പെഷവാർ സൽമി എനിങ്ങനെ ഒട്ടേറെ ടി20 ടീമുകളിൽ പല ലീഗുകളിലായി കളിച്ചിട്ടുണ്ട്‌.