Indian Premier League

ഇംഗ്ലണ്ട് ടി20 സ്പെഷലിസ്റ്റിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഇംഗ്ലണ്ടിന്റെ ടി20 സ്പെഷലിസ്റ്റ് ബൗളർ ടൈമൽ മിൽസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഒന്നരക്കോടി നൽകിയാണ് മിൽസിനെ മുംബൈ ടീമിലെത്തിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദ്,പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് മിൽസിനായി രംഗത്ത് വന്നത്. ഒടുവിൽ ഒന്നരക്കോടിക്ക് മുംബൈ മിൽസിനെ നേടുകയായിരുന്നു.