Indian Premier League

മുംബൈ ഇന്ത്യൻസിന് തിരിച്ചടി, ദിൽഷൻ മധുശങ്കയ്ക്ക് പരിക്ക്

ശ്രീലങ്കൻ പേസ് ബൗളർ ദിൽഷൻ മധുശങ്കയ്ക്ക് പരിക്കേറ്റു. പുതിയ ഐപിഎൽ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയാണിത്. ഐപിഎല്ലിൻ്റെ തുടക്കത്തിൽ കുറച്ച് ഗെയിമുകൾ താരത്തിന് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിന് എതിരായ രണ്ടാം ഏകദിനത്തിനിടയിൽ ആയിരുന്നു മധുശങ്കയ്ക്ക് പരിക്കേറ്റത്. ബംഗ്ലദേശിനെതിരായ അവസാന ഏകദിനത്തിൽ നിന്നും പേസർ പുറത്തായി.

മധുശങ്ക 24 03 17 13 19 18 252

2023 ഡിസംബറിൽ നടന്ന IPL 2024 ലേലത്തിൽ 4.6 കോടി രൂപയ്ക്കാണ് MI മധുശങ്കയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മധുശങ്ക ആഴ്ചകളോളം ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ ഐ പി എൽ സീസണിലെ ആദ്യ മത്സരം.