Indian Premier League

ധോണിക്ക് ടോസ്, സഞ്ജുവിന്റെ രാജസ്ഥാൻ ബാറ്റ് ചെയ്യും, പരാഗ് ടീമിൽ ഇല്ല

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും ബാറ്റു ചെയ്യും. ടോസ് നേടിയ സി എസ് കെ ക്യാപ്റ്റൻ ധോണി ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. രാജസ്ഥാൻ റോയൽസ് ടീമിൽ പേസർ ബൗൾട്ട് പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല. ഫോമിൽ ഇല്ലാത്ത പരാഗും ടീമിൽ ഇല്ല.

മൊയീൻ അലിയും തീക്ഷ്ണയും ഇന്ന് സി എസ് കെ ടീമിൽ ഉണ്ട്. സാന്റ്നറും പ്രൊറ്റോറിയസും ഇന്ന് സി എസ് കെ ടീമിൽ ഇല്ല.

Chennai Super Kings XI: R Gaikwad, D Conway, A Rahane, R Jadeja, M Dhoni (c/wk), S Dube, M Ali, M Theekshana, S Magala, T Deshpande, A Singh.

Rajasthan Royals XI: J Buttler, Y Jaiswal, S Samson (c/wk), D Padikkal, D Jurel, S Hetmyer, R Ashwin, J Holder, Y Chahal, S Sharma, K Sen