Indian Premier League

ഈ ഐ പി എൽ ധോണിയുടെ അവസാന സീസൺ ആകും എന്ന് ഹെയ്ഡൻ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ, വരാനിരിക്കുന്ന ഐപിഎൽ സീസൺ മത്സരത്തിൽ എംഎസ് ധോണിയുടെ കരിയറിന്റെ അവസാനം ആയിരിക്കും എന്ന് പ്രവചിച്ചു. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി, ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കുന്നത് ഇപ്പോഴും തുടരുകയാണ്.

ധോണി 23 02 18 03 14 27 774

സീസണിന്റെ തുടക്കത്തിലെ ഏതാനും കളികളിലെ ധോണിയുടെ പ്രകടനം ഈ വർഷം സിഎസ്‌കെയുടെ സീസൺ എന്താകും എന്ന കാര്യത്തിൽ നിർണായകമാകുമെന്ന് ഹെയ്ഡൻ പറയുന്നു. ഈ വർഷത്തോടെ ധോണിയുടെ കരിയറിന് അവസാനം ആകും എന്നാണ് താൻ വിശ്വസിക്കുന്നത്. കഴിഞ്ഞ സീസൺ അവസാനം ധോണി വിരമിക്കില്ല അടുത്ത സീസണിൽ കാണാം എന്ന് പറഞ്ഞപ്പോൾ തന്നെ അത് ചെന്നൈയിലെ ആരാധകർക്ക് മുന്നിൽ കളിക്കാനാണ് എന്ന് വ്യക്തമായിരുന്നു‌. ഹെയ്ഡൻ പറഞ്ഞു.

ആരാധകർ ധോണിയുടെ ചെന്നൈയിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കണം. എന്നും ഹെയ്ഡൻ പറഞ്ഞു.