ഫൈനലിൽ ധോണിയെ വീണ്ടും നേരിടണം എന്ന് ഹാർദിക് പാണ്ഡ്യ
ഐപിഎൽ 2023 ഫൈനലിൽ വീണ്ടും സിഎസ്‌കെയെ നേരിടാൻ ആകണം എന്നാണ് ആഗ്രഹം എന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് എം എസ് ധോണിയുടെ ചെന്നൈ സൂപ്പൃ കിംഗ്സിനോട് ക്വാളിഫയറിൽ തോറ്റ ശേഷം സംസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ.

“ധോണിയുടെ മികവാണിത്, അദ്ദേഹം ബൗളർമാരെ ഉപയോഗിക്കുന്ന രീതി കൊണ്ട്, അവൻ ടീമിന് 10 റൺസ് അധികം നൽകും.” ഹാർദ്ദിക് പറഞ്ഞു. ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെടുന്നത് തുടർന്നു, ധോണി ബൗളർമാരെ മാറ്റിക്കൊണ്ടിരുന്നു. ധോണി ഫൈനലിൽ എത്തിയതിൽ സന്തോഷം. ഞായറാഴ്ച ഫൈനലിൽ അദ്ദേഹത്തെ വീണ്ടും നേരിടാൻ ആയാൽ സന്തോഷമായിരിക്കും” – ഹാർദിക് പറഞ്ഞു.
ഞങ്ങൾ 15 അധിക റൺസ് വഴങ്ങിയതായി എനിക്ക് തോന്നി. ഹാർദിക് പറഞ്ഞു. ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ശരിയായി ചെയ്തു. എങ്കിലും ഇടയ്ക്ക് ഞങ്ങൾ കുറച്ച് റൺസ് നൽകി. ഫൈനലിൽ എത്തുമെന്ന് ഉറപ്പാക്കാൻ ഒരു കളി കൂടി കളിക്കണം. ഈ സീസണിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. ഹാർദിക് മത്സരശേഷം പറഞ്ഞു