റുതുരാജിന് 74, ചെന്നൈയ്ക്ക് 158 റൺസ്

ഐപിഎലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ 158/7 എന്ന സ്കോറിലൊതുക്കു ഗുജറാത്ത് ടൈറ്റന്‍സ്. സഞ്ജു 11 റൺസ് മാത്രം നേടിയപ്പോള്‍ 74 റൺസുമായി പുറത്താകാതെ നിന്ന റുതുരാജ് ഗായക്വാഡിന്റെ മികവിലാണ് ചെന്നൈ ഈ സ്കോറിലേക്ക് എത്തിയത്.

സഞ്ജു സാംസണെയും ഉര്‍വിൽ പട്ടേലിനെയും ഒരേ ഓവറിൽ പുറത്താക്കി കാഗിസോ റബാഡ ഗുജറാത്തിന് മേൽക്കൈ നേടിക്കൊടുത്തപ്പോള്‍ പവര്‍പ്ലേയിൽ 28 റൺസ് മാത്രമാണ് ചെന്നൈ നേടിയത്. അവസാന ഓവറുകളിൽ ശിവം ദുബേ (22), കാര്‍ത്തിക് ശര്‍മ്മ (15), ജാമി ഓവര്‍ട്ടൺ (18) എന്നിവരുടെ ബാറ്റിംഗാണ് ചെന്നൈയ്ക്ക് 158 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്.
കാഗിസോ 3 വിക്കറ്റും അര്‍ഷദ് ഖാന്‍ 2 വിക്കറ്റും ഗുജറാത്തിനായി നേടി.