വീണ്ടും സായി സുദര്‍ശന്‍, അനായാസ വിജയവുമായി ഗുജറാത്ത്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ നേടിയ 158/7 എന്ന സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഗുജറാത്ത് 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. സായി സുദര്‍ശന്‍ 87 റൺസുമായി തിളങ്ങിയപ്പോള്‍ ശുഭ്മന്‍ ഗിൽ (33), ജോസ് ബട്‍ലര്‍ (39*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.

ഗില്ലും സായി സുദര്‍ശനും ഒന്നാം വിക്കറ്റിൽ 58 റൺസ് നേടിയപ്പോള്‍ 97 റൺസാണ് സായി സുദര്‍ശനും ജോസ് ബട്‍ലറും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശന്‍ 46 പന്തിൽ 87 റൺസുമായി വിജയത്തിന് തൊട്ടരികിൽ പുറത്തായപ്പോള്‍ ജോസ് ബട്‍ലര്‍ 30 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു.