കേരള വിമൻസ് ലീഗ് ഗോകുലം കേരള എഫ് സി ചാമ്പ്യന്മാർ

ഫുൾടൈം, ഗോകുലം കേരള എഫ് സി 5 : 0 ലോർഡ്‌സ് എഫ് എ
6′ മേനക
22′ ഷിൽജി
36′ 59′ ആര്യ
84′ അലീന
14/04/2026, തൃശൂർ: കേരള വിമെൻസ് ലീഗിൽ നാലാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം ചൂടി ഗോകുലം വനിതാ ടീം. ടൂര്ണമെന്റിലുടനീളെ വൻ മുന്നേറ്റം നടത്തിയ ടീം ഫൈനൽ മത്സരത്തിൽ ലോർഡ്‌സ് എഫ് എ കൊച്ചിയെ 5-0 നാണ് തോല്പിച്ചത്. 6′ മേനക
22′ ഷിൽജി, 36′ 59′ ആര്യ, 84′ അലീന എന്നിങ്ങനെയാണ് ഗോൾ സ്കോറെർസ്. ഫൈനലിന്റെ ആദ്യ നിമിഷങ്ങൾ തൊട്ട് നന്നായി ആക്രമിച്ചു കളിച്ച ഗോകുലത്തിനെ പിടിച്ചുനിർത്താൻ ഒരു ഘട്ടത്തിലും ലോർഡ്സിനായില്ല. മുഴുവൻ സമയവും കളിയുടെ സമസ്ത മേഖലകളും നിയന്ത്രിച്ച ഗോകുലം വനിതകൾ ഫൈനലിന്റെ യാതൊരു പ്രെഷറും കൂടാതെയാണ് പന്തുതട്ടിയത്.
10 കളികളിൽ നിന്നായി 39 ഗോളുകൾ നേടിയ ടീം 1 ഗോൾ മാത്രമാണ് വഴങ്ങിയത്. ഗോകുലം ഗോൾ കീപ്പർ മെലഡി ചാനുവാണ് ടൂർണമെന്റിലെ ബെസ്റ് ഗോൾ കീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്കാനും വൈഷ്ണവിയും 6 വീതം ഗോളുകൾ നേടി ടീമിന്റെ ടോപ് സ്കോറെർസ് ആയപ്പോൾ ടൂർണമെന്റിലെ ഫാസ്റ്റസ്റ് ഗോൾ (2 ആം മിനിറ്റ്) ഉൾപ്പെടെ നേടിയ മുസാകാൻ തന്നെ യാണ് പ്ലയെർ ഓഫ് ദി ടൂർണമെന്റും. 2021-22 , 2023-24, 2024-25 വർഷങ്ങളിൽ മുൻപ് ചാമ്പ്യൻസ് ആയിട്ടുള്ള ടീം 2022-23 സീസണിൽ മാത്രമാണ് റണ്ണർ അപ് ആയത് 2025-26 ലെ ചാംപ്യൻഷിപ് വിജയം ടീമിന്റെ 4 മത്തെ കെ ഡബ്ള്യു എൽ കിരീടമാണ്.
ബേബി ലാൽ ചാൻധാമി (മണിപ്പുർ) ആണ് ടീം ക്യാപ്റ്റൻ. പ്രിയങ്ക പ്രശാന്ത് ആണ് ടീമിന്റെ ഹെഡ് കോച്ച്, രാമൻ വിജയൻ : ടെക്നിക്കൽ ഡയറക്ടർ, ഗാർസിയ: ഫിറ്റ്നസ് കോച്ച്, വി രമ്യ: ഫിസിയോ, മിന്ന എളം പുലാവിൽ : ടീം മാനേജർ, മൈക്കിൾ ആൻഡ്രൂസ് എന്നിവരാണ് മറ്റു ടീം ഒഫീഷ്യൽസ്.
“ചാംപ്യൻഷിപ് നിലനിർത്താനായതിൽ സന്തോഷമുണ്ട്, ടീമിന്റെ ദീർഘ കാലമായുള്ള പരിശ്രമഫലമാണ് ഇന്നും ചാംപ്യൻഷിപ് നേടുന്നതോടൊപ്പം ടോപ് പെർഫോമൻസും ഇമ്പ്രൂവ് ആവാൻ സഹായിക്കുന്നത്.” എന്ന് ടീം പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.