Indian Premier League

അക്സർ പട്ടേൽ നേരത്തെ ഇറങ്ങണം എന്ന് വാർണർ

ഡെൽഹി ക്യാപിറ്റൽസിനായി നന്നായി ബാറ്റു ചെയ്യുന്ന അക്സർ പട്ടേൽ നേരത്തെ ബാറ്റ് ചെയ്യേണ്ടതുണ്ട് എന്ന് ക്യാപ്റ്റൻ വാർണർ. ഇന്നലെ മുംബൈ ഇന്ത്യൻസിന് എതിരെ 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം 54 റൺസെടുക്കാൻ അക്സർ പട്ടേലിന് ആയിർന്നു. ഏഴാമനായി എത്തി ആയിരുന്നു അക്സറിന്റെ വെടിക്കെട്ട് പ്രകടനം. അഞ്ച് എന്ന എക്കോണമി റേറ്റിൽ പട്ടേൽ നന്നായി ബൗളും ചെയ്തിരുന്നു.

അക്സർ 23 04 12 08 12 48 204

“കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഞങ്ങൾക്ക് ചില പോസിറ്റീവുകൾ എടുക്കാൻ ആകും.” വാർണർ പറഞ്ഞു. പക്ഷേ ഞങ്ങൾ കൂട്ടത്തോടെ വിക്കറ്റുകൾ നഷ്ടപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അക്‌സർ പന്ത് സ്ട്രൈക്ക് ചെയ്യുന്ന രീതി മികച്ചതാണ്. അവൻ ആദ്യ നാലിൽ ബാറ്റ് ചെയ്യണം.” വാർണർ പറഞ്ഞു.