Indian Premier LeagueCricketFeatured

വീണ്ടും അഭിഷേകിന്റെ ബാറ്റിംഗ് വൈഭവം, സൺറൈസേഴ്സിന് 242 റൺസ്

Abhishekishan

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. അഭിഷേക് ശര്‍മ്മ 68 പന്തിൽ 135 റൺസ് നേടിയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് 242 എന്ന സ്കോര്‍ സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മ മിന്നും തുടക്കം നൽകിയപ്പോള്‍ പവര്‍പ്ലേയിൽ 67 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ടീം നേടിയത്. 37 റൺസ് നേടിയ ട്രാവിസ് ഹെഡിനെ ആദ്യം നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 97 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്.

രണ്ടാം വിക്കറ്റിൽ 35 പന്തിൽ 79 റൺസ് കൂട്ടുകെട്ട് അഭിഷേകും ഇഷാനും നേടിയപ്പോള്‍ 13 പന്തിൽ 25 റൺസ് നേടിയ ഇഷാന്‍ കിഷന്‍ റണ്ണൗട്ടാകുകയായിരുന്നു. ഹെയിൻറിച്ച് ക്ലാസ്സന്‍ 13 പന്തിൽ 37 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ അഭിഷേക് – ഇഷാന്‍ കൂട്ടുകെട്ട് 66 റൺസാണ് 32 പന്തിൽ നിന്ന് നേടിയത്.