Indian Premier LeagueCricketFeatured

ഗുജറാത്തിന് കനത്ത തോൽവി, മുംബൈയ്ക്ക് രണ്ടാം വിജയം

Mumbaindians2

മുംബൈയ്ക്കെതിരെ 200 റൺസ് ചേസ് ചെയ്തിറങ്ങിയ ഗുജറാത്തിന് നേടാനായത് 100 റൺസ്. ഇന്ന് ഐപിഎലില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ തിലക് വര്‍മ്മ പുറത്താകാതെ നേടിയ 101 റൺസിന്റെ ബലത്തിൽ 199 റൺസ് നേടിയപ്പോള്‍ ഗുജറാത്ത് 15.5 ഓവറിൽ 100 റൺസ് മാത്രമേ നേടിയുള്ളു.

Mumbaiindians

ഇന്നിംഗ്സിലെ ആദ്യ പന്തിൽ സായി സുദര്‍ശനെ നഷ്ടമായ ഗുജറാത്തിന് രണ്ടാം ഓവറിൽ ജോസ് ബട്‍ലറെയും നഷ്ടമായി. 14 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ഗുജറാത്ത് 40/3 എന്ന നിലയിലായിരുന്നു.

8ാം ഓവറിൽ വാഷിംഗ്ടൺ സുന്ദറിനെയും ഗ്ലെന്‍ ഫിലിപ്സിനെയും മിച്ചൽ സാന്റനര്‍ പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 55/5 എന്ന നിലയിലേക്ക് വീണു. മുംബൈയ്ക്ക് വേണ്ടി അശ്വനി കുമാര്‍ നാല് വിക്കറ്റും എഎം ഗസാന്‍ഫാര്‍, മിച്ചൽ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.