ന്യൂസിലാണ്ടിനെ വീഴ്ത്തി ജപ്പാന്‍, ഓസ്ട്രേലിയ ബെല്‍ജിയം മത്സരം സമനിലയില്‍

- Advertisement -

വനിത ഹോക്കി ലോകകപ്പ് മൂന്നാ ദിവസത്തില്‍ ജയം നേടി ജപ്പാന്‍. ബെല്‍ജിയത്തിനെ തോല്പിച്ചെത്തിയ ന്യൂസിലാണ്ടിനെ വീഴ്ത്തിയാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന പൂള്‍ ഡി മത്സരത്തില്‍ 2-1 എന്ന സ്കോറിനായിരുന്നു ജപ്പാന്റെ ജയം. ഗോളരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം ജപ്പാന്‍ 35ാം മിനുട്ടില്‍ ഷിഹോരി ഒയികാവയിലൂടെ ലീഡ് നേടി. 48ാം മിനുട്ടില്‍ മിനാമി ഷിമിസു ആണ് ജപ്പാന്റെ രണ്ടാം ഗോള്‍ നേടിയത്. 52ാം മിനുട്ടില്‍ ന്യൂസിലാണ്ട് അനിത മക്ലാരനിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ടീമിനായില്ല

പൂള്‍ ഡിയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ബെല്‍ജിയവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ 4 പോയിന്റുമായി ഓസ്ട്രേലിയയാണ് മുന്നില്‍. ന്യൂസിലാണ്ടും ജപ്പാനും മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ന്യൂസിലാണ്ട് ആണ് മുന്നില്‍. ബെല്‍ജിയം ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement