ആഴ്സൻ വെങ്ങറിന്റെ ചരിത്രം കുറിച്ച സൈനിംഗിന് ഇന്ന് 15 വയസ്

- Advertisement -

ചരിത്രം കുറിച്ച ആഴ്സണൽ ഡൈനിംഗിന് ഇന്ന് 15 വയസ്. വിഖ്യാത ആഴ്സണൽ ഗോൾ കീപ്പർ യെൻസ് ലെമാനെ ഇന്നേക്ക് 15 വർഷം മുൻപാണ് ആഴ്സൻ വെങ്ങർ ആഴ്സണലിൽ എത്തിയത്. ആഴ്സണലിന്റെ പ്രശസ്തമായ ഇനിവിൻസിബിൾ ലീഗ് നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ച താരമായിരുന്നു ലെമാൻ. ആഴ്സണലിൽ ഒരു പ്രീമിയർ ലീഗും ഒരു എഫ്എ കപ്പും നേടിയിട്ടുണ്ട് ലെമാൻ.

2003-04 സീസണിൽ ആഴ്സണലിൽ അരങ്ങേറിയ ലെമാൻ ടീമിനൊപ്പം ഒരു മത്സരം പോലും തോൽക്കാതെ ലീഗ് വിജയിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായ 47 മത്സരങ്ങൾ ആയിരുന്നു ലെമാൻ പരാജയം അറിയാതെ ആഴ്സണലിൽ പൂർത്തിയാക്കിയത്. തുടർന്നു 2004-05 സീസണിൽ ഓൾഡ് ട്രാഫോഡിൽ നടന്ന പ്രശസ്‌തമായ “ബാറ്റിൽ ഓഫ് ബഫറ്റിൽ” മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement