ജൂനിയര്‍ ഹോക്കി ലോകകപ്പ്, ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാന്‍സിനോട് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ലോകകപ്പ് പര്യടനത്തിന് തുടക്കം. 4-5 എന്ന സ്കോറിന് ആണ് ഇന്ത്യയുടെ പരാജയം. ഒരു ഘട്ടത്തിൽ ഫ്രാന്‍സ് 5-2ന്റെ ലീഡ് നേടിയെങ്കിലും സഞ്ജയുടെ ഹാട്രിക്കിലൂടെ ഇന്ത്യ തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും ഒരു ഗോള്‍ വ്യത്യാസത്തിൽ ഇന്ത്യ കീഴടങ്ങുകയായിരുന്നു.

പകുതി സമയത്ത് ഫ്രാന്‍സ് 3-2ന് മുന്നിലായിരുന്നു. മറ്റു മത്സരങ്ങളിൽ ബെല്‍ജിയം ദക്ഷിണാഫ്രിക്കയെ 5-1നും ജര്‍മ്മനി പാക്കിസ്ഥാനെ 5-2ന് തോല്പിച്ചപ്പോള്‍ പോളണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് കാനഡയെ മറികടന്നു.

Juniorhockeyworldcup

മലേഷ്യ ചിലിയ്ക്കെതിരെ 2-1ന്റെ വിജയവും നേടി.