ദക്ഷിണാഫ്രിക്ക 509/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു, ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക. 509/7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 125/1 എന്ന നിലയിലാണ്.

48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ പ്രിയാംഗ് പഞ്ചൽ(45), അഭിമന്യൂ ഈശ്വരന്‍(27) എന്നിവരാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

പീറ്റര്‍ മലന്‍(163), ടോണി ഡി സോര്‍സി(117), ജേസൺ സ്മിത്ത്(52), സിനേതേമ്പ കെഷീലേ(72*), ജോര്‍ജ്ജ് ലിന്‍ഡേ(51) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.