70 ഗോളുകള്‍ പിറന്ന ദിവസം, കാനഡയെ 13 ഗോളിൽ മുക്കി ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മത്സരത്തിൽ ഫ്രാന്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് കാനഡയ്ക്കെതിരെ 13-1ന്റെ വിജയം ആണ് ഇന്ത്യ നേടിയത്.

ഇന്നത്തെ മത്സരങ്ങളിൽ 70 ഗോളുകള്‍ പിറന്നപ്പോള്‍ പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ദിവസം ഏറ്റവും അധികം ഗോള്‍ പിറക്കുന്ന ദിവസമായി ഇത് മാറി.

മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് പോളണ്ടിനെ 7-1നും സ്പെയിന്‍ യുഎസ്എയെ 17-0നും പരാജയപ്പെടുത്തിയപ്പോള്‍ കൊറിയയ്ക്കെതിരെ 12-5ന്റെ വിജയം ആണ് നെതര്‍ലാണ്ട്സ് നേടിയത്.

ഇന്നത്തെ ആദ്യ മത്സരത്തിൽ അര്‍ജന്റീന ഈജിപ്റ്റിനെ 14-0ന് പരാജയപ്പെടുത്തി.