ശ്രീലങ്കയെ 284 റൺസിന് എറിഞ്ഞിട്ട് 178 റൺസ് ലീഡ് നേടി ഇന്ത്യ

ഗോള്‍ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പക്കൽ 178 റൺസ് ലീഡാണുള്ളത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 462 റൺസിൽ അവസാനിച്ചപ്പോള്‍ ശ്രീലങ്ക 284 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
59/4 എന്ന നിലയിലേക്കും പിന്നീട് 90/5 എന്ന നിലയിലേക്കും വീണ ലങ്കയെ ആറാം വിക്കറ്റിൽ സോണൽ ദുനുഷ – നിരോഷന്‍ ഡിക്ക്വെല്ല കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു. ശ്രീലങ്ക ഒരു ഘട്ടത്തിൽ 236/5 എന്ന നിലയിൽ നിന്ന ശേഷമാണ് ടീം 284 റൺസിന് ഓള്‍ഔട്ട് ആയത്.
ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 146 റൺസാണ് നേടിയത്. 80 റൺസ് നേടിയ ഡിക്ക്വെല്ലയെ നഷ്ടമായ ശേഷം വീണ്ടും ലങ്കയുടെ തകര്‍ച്ച ആരംഭിച്ചു. 100 റൺസ് നേടിയ സോണലും പുറത്തായതോടെ ലങ്കയുടെ ഇന്നിംഗ്സ് 284 റൺസിലൊതുങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുഥര്‍ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.