താരങ്ങള്‍ക്ക് 2 ലക്ഷം, സപ്പോര്‍ട്ട് സ്റ്റാഫിന് 1 ലക്ഷം, പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

Sports Correspondent

Hockeyindia
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ജൂനിയര്‍ ഏഷ്യ കപ്പ് ജേതാക്കളായ ഹോക്കി ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ടീമിലെ താരങ്ങള്‍ക്ക് 2 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 1 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈനലില്‍ പാക്കിസ്ഥാനെയാണ് ഇന്ത്യ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ഇന്ത്യ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പാക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ഇന്ത്യ കിരീട ജേതാക്കളായി.