ലാൻഡോ നോറിസ് സീസൺ-ഓപ്പണിംഗ് ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സിൻ്റെ പോൾ പൊസിഷൻ ഉറപ്പിച്ചു. ടീമംഗം ഓസ്‌കാർ പിയാസ്‌ത്രിയ്‌ക്കൊപ്പം നോറിസ് മക്‌ലാരനെ മുൻ നിരയിലേക്ക് നയിച്ചു. മെൽബണിലെ ആൽബർട്ട് പാർക്കിൽ നടന്ന വാശിയേറിയ യോഗ്യതാ സെഷനിൽ, നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റപ്പൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, അദ്ദേഹത്തിൻ്റെ റെഡ് ബുൾ ടീമംഗം റൂക്കി ലിയാം ലോസൺ Q1-ൽ പുറത്തായി.
വെർസ്റ്റപ്പനൊപ്പം മെഴ്‌സിഡസിൻ്റെ ജോർജ് റസ്സൽ നാലാമനായി ഇറങ്ങും. ഫെരാരിയുടെ പുതിയ സൈനിംഗ്, ലൂയിസ് ഹാമിൽട്ടൺ, ഇറ്റാലിയൻ ടീമിലെ തൻ്റെ അരങ്ങേറ്റത്തിൽ എട്ടാം സ്ഥാനം മാത്രമേ നേടാനാകൂ.
മക്ലാരൻ്റെ ശക്തമായ പ്രകടനം അവരുടെ എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി, നോറിസ് 1:15.096 ലാപ് ടൈം ക്ലോക്ക് ചെയ്തു, പിയാസ്ട്രിയെ 0.084 സെക്കൻഡിൽ ആണ് പിറകിലാക്കിയത്.
തുടർച്ചയായി മൂന്നാം ഓസ്‌ട്രേലിയൻ ജിപി പോൾ ലക്ഷ്യമിട്ടിറങ്ങിയ വെർസ്റ്റാപ്പനെ സംബന്ധിച്ചിടത്തോളം മെൽബണിലെ രണ്ടാം വിജയമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
മറ്റിടങ്ങളിൽ, ഫെരാരിക്ക് വെല്ലുവിളി നിറഞ്ഞ ഒരു സെഷൻ ആയിരുന്നു ഇത്. ലെക്ലർക്കോ ഹാമിൽട്ടണോ പോൾ പൊസിഷന് വലിയ വെല്ലുവിളി ഉയർത്തിയില്ല. അതേസമയം, വില്യംസിൻ്റെ അലക്‌സ് ആൽബണിനൊപ്പം ആർബിയുടെ യുകി സുനോഡ അഞ്ചാം സ്ഥാനത്തെത്തി ഇമ്പ്രസ് ചെയ്തു. നാളെ ആണ് റെയ്സ് നടക്കുക.
സീസൺ-ഓപ്പണിംഗ് ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിന് തയ്യാറാകുന്ന മാക്സ്വെവെർസ്റ്റാപൻ റെഡ് ബുൾ ഏറ്റവും വേഗതയുള്ള ടീമല്ല ഇപ്പോൾ എന്ന് പറഞ്ഞു. എന്നാൽ സീസൺ തുടങ്ങി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ മാറും എന്നും നിലവിലെ ഫോർമുല വൺ ചാമ്പ്യൻ മാക്സ്വെ വെർസ്റ്റാപൻ പറഞ്ഞു.
ആൽബർട്ട് പാർക്കിൽ, തുടർച്ചയായി അഞ്ചാമത്തെ ഡ്രൈവർ കിരീടത്തിനായി പോരാടുന്ന വെർസ്റ്റാപ്പൻ, വിന്റർ ടെസ്റ്റിംഗിൽ മക്ലാരൻ്റെയും ഫെരാരിയുടെയും ശക്തമായ പ്രകടനത്തെ അംഗീകരിച്ചു, പക്ഷേ റെഡ് ബുള്ളിൻ്റെ വേഗതയെക്കുറിച്ചുള്ള ആശങ്കകൾ കാര്യമാക്കേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞു..
“ഞങ്ങൾ ഇപ്പോൾ ഏറ്റവും വേഗതയുള്ളവരല്ലെന്ന് എനിക്കറിയാം,” വെർസ്റ്റാപ്പൻ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എന്നാൽ, ഇത് വളരെ നീണ്ട സീസണാണ്. ഫോർമുല വണ്ണിൽ എല്ലായ്‌പ്പോഴും ഒരുപാട് കാര്യങ്ങൾ പെട്ടെന്ന് മാറാം.”
2024-ലെ അബുദാബി ഫൈനലിൽ താൻ ആറാം സ്ഥാനത്തേക്ക് ഓടിച്ചതിനെക്കാൾ മെച്ചമാണ് നിലവിലെ റെഡ് ബുൾ കാറെന്നും, പരിഹരിക്കാൻ ഇനിയും പ്രശ്‌നങ്ങളുണ്ടെന്നും ഡച്ചുകാരൻ പറഞ്ഞു.
“ഈ വാരാന്ത്യത്തിലും അതിനുശേഷവും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുമെന്ന് ഞാൻ ഊഹിക്കുന്നു. എന്നാൽ ഞങ്ങൾ പരമാവധി ശ്രമിക്കും. അതായത്, ഞങ്ങൾക്ക് ഇത കൂടുതൽ ചെയ്യാൻ ഇപ്പോൾ ഇല്ല,” അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മെൽബണിലെ റേസ് ആൽബർട്ട് പാർക്കിൽ വെർസ്റ്റപ്പൻ്റെ ഫോർമുല വൺ അരങ്ങേറ്റത്തിന്റെ 10ആം വാർഷികം കൂടെയാകും.
2025 ലെ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീക്ക് മുന്നോടിയായി ഓസ്‌കാർ പിയാസ്ട്രി മക്‌ലാരനുമായി പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 2023 ൽ മക്‌ലാരനിൽ അരങ്ങേറ്റം കുറിച്ച 23 കാരനായ ഡ്രൈവർക്ക് 2026 വരെ കരാർ ഉണ്ടായിരുന്നു. മക്‌ലാരന്റെ മറ്റൊരു സ്റ്റാർ ഡ്രൈവറായ ലാൻഡോ നോറിസിനും പ്രധാന സ്റ്റാഫ് അംഗങ്ങൾക്കും സമാനമായി പുതിയ കരാർ നൽകിയിരുന്നു.
ഹംഗറിയിലും അസർബൈജാനിലുമായി നേടിയ വിജയം ഉൾപ്പെടെ 2024 ലെ പിയാസ്ട്രിയുടെ മികച്ച പ്രകടനം 1998 ന് ശേഷമുള്ള ആദ്യത്തെ കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ്പ് നേടാൻ മക്‌ലാരനെ സഹായിച്ചു. ടീമിന്റെ വിജയത്തിന് അദ്ദേഹം നൽകിയ സംഭാവനയുടെ തെളിവാണ് അദ്ദേഹത്തിന്റെ കരാർ നീട്ടൽ, മക്‌ലാരന്റെ സിഇഒ സാക്ക് ബ്രൗൺ പ്രശംസിച്ചു.
അടുത്ത മാസം 24 വയസ്സ് തികയുന്ന പിയാസ്ട്രി, ഭാവി കിരീടങ്ങൾക്കായി ടീം പരിശ്രമിക്കുമ്പോൾ മക്‌ലാരനെ പ്രതിനിധീകരിക്കുന്നത് തുടരാനുള്ള ആവേശം പ്രകടിപ്പിച്ചു. ഈ സീസണിൽ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിനായി പോരാടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2012ന് ശേഷം ഫോർമുല 1-ലെ ആദ്യ ഇന്ത്യൻ ഡ്രൈവറായി കുഷ് മൈനി ചരിത്രം സൃഷ്ടിച്ചു. 2025 സീസണിൽ റിസർവ് ഡ്രൈവറായി അല്പീൻ എഫ്1 ടീമിൽ ചേർന്നു. നരേൻ കാർത്തികേയൻ, കരുൺ ചന്ദോക്ക് എന്നിവരെ പിന്തുടർന്ന് F1 ടീമുമായി സഹകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി.
നിലവിൽ ഡാംസ് ലൂക്കാസ് ഓയിലിനൊപ്പം ഫോർമുല 2 ൽ മത്സരിക്കുന്ന മൈനി, ഹംഗറിയിലെ വിജയം ഉൾപ്പെടെ അഞ്ച് പോഡിയം ഫിനിഷുകളോടെ ശ്രദ്ധേയമായ പ്രകടബം 2024 സീസണിൽ നടത്തിയിരുന്നു.
തൻ്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട്, മൈനി ഇത് “ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം” എന്നും തൻ്റെ കുടുംബത്തിന് അഭിമാന നിമിഷം എന്നും ഇതിനെ വിശേഷിപ്പിച്ചു.
2025 ഫോർമുല 1 സീസൺ ആരംഭിക്കുകയാണ്. ലോകമെമ്പാടുമുള്ള 24 റേസുകളുള്ള ഒരു ആവേശകരമായ സീസൺ ആണ് റേസിങ് പ്രേമികൾ ഇത്തവണ പ്രതീക്ഷിക്കുന്നത് മാക്‌സ് വെർസ്റ്റാപ്പൻ തൻ്റെ അഞ്ചാം കിരീടമാണ് ഇത്തവബ്ബ ലക്ഷ്യമിടുന്നത്. അതേ സമയം മക്ലാരൻ, 26 വർഷത്തെ കാത്തിരിപ്പിന് ശേഷം, കൺസ്ട്രക്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പ് സംരക്ഷിക്കാനും നോക്കും.
ഫെരാരിയിലേക്കുള്ള ലൂയിസ് ഹാമിൽട്ടൻ്റെ നീക്കം, അദ്ദേഹത്തിൻ്റെ ഐതിഹാസിക കരിയറിലെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നതാണ് ഈ സീസണിലെ ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ വർഷം ഒരു സ്റ്റാൻഡ്-ഇൻ ആയി തിളങ്ങിയ ഹാസിനൊപ്പം ഒലിവർ ബെയർമാൻ ഉൾപ്പെടെ ആറ് റൂക്കികളെയും ഈ സീസൺ സ്വാഗതം ചെയ്യുന്നു.
മാർച്ച് 16 ന് ഓസ്‌ട്രേലിയയിൽ സീസൺ ആരംഭിക്കും. തുടർന്ന് ചൈന, ജപ്പാൻ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. മെയ് 25-ന് മൊണാക്കോ ജിപിയും ജൂൺ 15-ന് കനേഡിയൻ ജിപിയും നടക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. താൽക്കാലിക പരിശീലകൻ നിസ്റ്റൽ റുയിയുടെ കീഴിയിൽ യുണൈറ്റഡിന്റെ അവസാന മത്സരമായിരുന്നു ഇത്.
മത്സരത്തിന്റെ 17ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. അമദ് ദിയാലോയുടെ ഒരു ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് അസാധ്യമെന്ന് തോന്നിച്ച ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്ത് ലക്ഷ്യം കണ്ടു. ബ്രൂണോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള 250ആമത്തെ മത്സരം ഗോളുമായി ആഘോഷിക്കാൻ യുണൈറ്റഡിനായി.
38ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മസ്റോയിയുടെ ഒരു ക്രോസിൽ നിന്നുള്ള ബ്രൂണോയുടെ ഹെഡർ. ക്രിസ്റ്റ്യൻസനിൽ തട്ടി വലയിലേക്ക് പോയിം സ്കോർ 2-0.
രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഗർനാചോ 82ആം മിനുട്ടിൽ അതി മനോഹരമായ സ്ട്രൈക്കിലൂടെ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി ലീഗിൽ 13ആം സ്ഥാനത്ത് നിൽക്കുകയാണ്.
ബെൽജിയം ഗ്രാന്റ് പ്രീയിൽ നാടകീയ രംഗങ്ങൾ. റേസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മെഴ്‌സിഡസ് ജയം ആഘോഷിച്ച ശേഷമാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. റേസിന് ശേഷം നടന്ന പരിശോധനയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജോർജ് റസലിന്റെ കാറിന് ഉണ്ടാവേണ്ട ഭാരം ആയ 798.00 കിലോഗ്രാം ഭാരം അല്ല എന്ന് അധികൃതർ കണ്ടത്തുക ആയിരുന്നു. റസലിന്റെ കാറിനു 796.5 കിലോഗ്രാം ഭാരം ആണ് ഉണ്ടായിരുന്നത്.
ഇതോടെ റേസ് നിയമ ലംഘനം കാരണം ജോർജ് റസലിന്റെ കാറിന് അധികൃതർ അയോഗ്യത പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെ രണ്ടാം സ്ഥാനത്ത് എത്തിയ മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമിൾട്ടൻ റേസിൽ വിജയി ആവുക ആയിരുന്നു. റെക്കോർഡ് 105 മത്തെ ഗ്രാന്റ് പ്രീ വിജയം ആണ് ഹാമിൾട്ടനു ഇത്. ഇതോടെ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി രണ്ടാം സ്ഥാനവും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനവും നേടി.
ഫോർമുല 1 ബെൽജിയം ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ആധിപത്യം. ജോർജ് റസൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ലൂയിസ് ഹാമിൾട്ടൻ രണ്ടാം സ്ഥാനത്ത് എത്തി. സീസണിൽ ബ്രിട്ടീഷ് ഡ്രൈവർ നേടുന്ന ആദ്യ ഗ്രാന്റ് പ്രീ ജയം ആണ് ഇത്. പോൾ പൊസിഷനിൽ റേസ് ആരംഭിച്ച ഫെറാറിയുടെ ചാൾസ് ലെക്ലെർകിനു പോഡിയത്തിൽ ഇടം കണ്ടെത്താൻ പറ്റിയില്ല. നാലാം സ്ഥാനം ആണ് താരം നേടിയത്.
മക്ലാരൻ ഡ്രൈവർ ഓസ്കാർ പിയാസ്ട്രി മൂന്നാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ അഞ്ചാം സ്ഥാനത്ത് എത്തി. നിലവിലും മാക്‌സ് വെർസ്റ്റാപ്പൻ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത്. മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാം സ്ഥാനത്തും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനത്തും ആണ്.
ഫോർമുല 1 ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ലൂയിസ് ഹാമിൾട്ടൻ. കരിയറിലെ 104 മത്തെ ഗ്രാന്റ് പ്രീ ജയം ആണ് മെഴ്‌സിഡസ് ഡ്രൈവർ ഇന്ന് കുറിച്ചത്. 945 ദിവസങ്ങൾക്ക് ശേഷമുള്ള ബ്രിട്ടീഷ് താരത്തിന്റെ ആദ്യ റേസ് ജയം ആണ് ഇത്. ബ്രിട്ടനിൽ ഒമ്പതാം ജയം കുറിച്ച ഹാമിൾട്ടൻ ഒരു സർക്യൂട്ടിൽ ഏറ്റവും അധികം ജയങ്ങൾ നേടുന്ന നേട്ടത്തിൽ ശുമാർക്കറിന്റെ റെക്കോർഡും മറികടന്നു.
300 ൽ അധികം റേസുകളിൽ പങ്കെടുത്ത ശേഷം ഒരു റേസ് ജയം നേടുന്ന ആദ്യ ഡ്രൈവർ കൂടിയാണ് ഹാമിൾട്ടൻ. നിലവിലെ ലോക ചാമ്പ്യനും നിലവിൽ ഒന്നാം സ്ഥാനത്തും ഉള്ള റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയപ്പോൾ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവർ ആയ മക്ലാരന്റെ ലാന്റോ നോറിസ് മൂന്നാമത് എത്തി. അടുത്ത സീസണിൽ ഫെറാറിയിലേക്ക് മാറുന്ന ഹാമിൾട്ടന്റെ മെഴ്‌സിഡസിലെ അവസാന സീസൺ കൂടിയാണ് ഇത്.
റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ അവിശ്വസനീയ കുതിപ്പിന് അന്ത്യം കുറിച്ച് ഫെറാറിയുടെ കാർലോസ് സെയിൻസ്. കഴിഞ്ഞ 10 ഗ്രാന്റ് പ്രീകളിലും വെർസ്റ്റാപ്പൻ ആണ് ജയം കണ്ടത്. സിംഗപ്പൂർ ഗ്രാന്റ് പ്രീയിൽ ഈ പതിവ് സെയിൻസ് തിരുത്തി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ സെയിൻസ് തന്റെ ലീഡ് നിലനിർത്തി റേസിൽ ജയം കാണുക ആയിരുന്നു. സീസണിൽ ഇത് ആദ്യമായാണ് റെഡ് ബുൾ അല്ലാത്ത ഒരു ടീം റേസ് ജയിക്കുന്നത്.
കാർലോസ് സെയിൻസ് ഒന്നാമത് എത്തിയപ്പോൾ മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാമതും മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ മൂന്നാമതും എത്തി. ഫെറാറിയുടെ ചാൾസ് ലെക്ലെർക് നാലാമത് എത്തിയപ്പോൾ വെർസ്റ്റാപ്പൻ അഞ്ചാമത് ആയാണ് റേസ് അവസാനിപ്പിച്ചത്. സീസണിൽ ഏതാണ്ട് ലോക കിരീടം ഇതിനകം തന്നെ വെർസ്റ്റാപ്പനും റെഡ് ബുൾ റേസിങ് ടീമും ഉറപ്പിച്ചിട്ടുണ്ട്.
ബെൽജിയം ഗ്രാന്റ് പ്രീയിലും ജയം കണ്ടു ഫോർമുല വണ്ണിലെ തന്റെ ആധിപത്യം തുടർന്ന് റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. തുടർച്ചയായ എട്ടാം റേസ് ജയം ആയിരുന്നു ഓസ്ട്രിയൻ ഡ്രൈവർക്ക് ഇത്. ഗ്രിഡിൽ ആറാമത് ആയി തുടങ്ങിയ വെർസ്റ്റാപ്പൻ വ്യത്യസ്ത ഗ്രിഡ് പൊസിഷനിൽ റേസ് തുടങ്ങി ജയിക്കുന്ന റെക്കോർഡിൽ ഫെർണാണ്ടോ അലോൺസോയുടെ ഒപ്പവും എത്തി.
ഒമ്പത് വ്യത്യസ്ത ഗ്രിഡ് പൊസിഷനിൽ റേസ് തുടങ്ങിയാണ് വെർസ്റ്റാപ്പൻ റേസ് ജയിക്കുന്നത്. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ മുൻതൂക്കം 125 പോയിന്റുകൾ ആയും റെഡ് ബുൾ ഡ്രൈവർ ഉയർത്തി. റെഡ് ബുൾ സഹ ഡ്രൈവർ സെർജിയോ പെരസ് രണ്ടാമത് എത്തിയപ്പോൾ ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാമതും എത്തി. മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ നാലാമത് എത്തിയപ്പോൾ ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോ ആണ് അഞ്ചാമത് എത്തിയത്.
ഫോർമുല വണ്ണിൽ മാക്‌സ് വെർസ്റ്റാപ്പൻ ആധിപത്യം തുടരുന്നു. ഇത്തവണ ഹംഗേറിയൻ ഗ്രാന്റ് പ്രീയിലും റെഡ് ബുൾ ഡ്രൈവർ തന്റെ വിജയക്കൊടി പാറിച്ചു. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു പക്ഷെ അധിക നേരം ഒന്നാം സ്ഥാനത്ത് നിൽക്കാൻ ആയില്ല. എളുപ്പം തന്നെ വെർസ്റ്റാപ്പൻ മുൻതൂക്കം കണ്ടത്തി.
വെർസ്റ്റാപ്പനു സീസണിൽ പന്ത്രണ്ടാം റേസിൽ പത്താം ജയം ആയിരുന്നു ഇത്. മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് ആണ് മൂന്നാമത് എത്തിയത്. അതേസമയം നാലാം സ്ഥാനത്ത് എത്താൻ മാത്രമെ ഹാമിൾട്ടനു ആയുള്ളൂ. ഫോർമുല വണ്ണിൽ എതിരാളികൾ ഇല്ലാതെ കുതിക്കുക ആണ് റെഡ് ബുള്ളും മാക്‌സ് വെർസ്റ്റാപ്പനും.