ഒടുവിൽ വെർസ്റ്റാപ്പൻ അല്ലാത്ത ചാമ്പ്യൻ, സിംഗപ്പൂർ ഗ്രാന്റ് പ്രീയിൽ ജയിച്ചു കാർലോസ് സെയിൻസ്

റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ അവിശ്വസനീയ കുതിപ്പിന് അന്ത്യം കുറിച്ച് ഫെറാറിയുടെ കാർലോസ് സെയിൻസ്. കഴിഞ്ഞ 10 ഗ്രാന്റ് പ്രീകളിലും വെർസ്റ്റാപ്പൻ ആണ് ജയം കണ്ടത്. സിംഗപ്പൂർ ഗ്രാന്റ് പ്രീയിൽ ഈ പതിവ് സെയിൻസ് തിരുത്തി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ സെയിൻസ് തന്റെ ലീഡ് നിലനിർത്തി റേസിൽ ജയം കാണുക ആയിരുന്നു. സീസണിൽ ഇത് ആദ്യമായാണ് റെഡ് ബുൾ അല്ലാത്ത ഒരു ടീം റേസ് ജയിക്കുന്നത്.

കാർലോസ് സെയിൻസ് ഒന്നാമത് എത്തിയപ്പോൾ മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാമതും മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ മൂന്നാമതും എത്തി. ഫെറാറിയുടെ ചാൾസ് ലെക്ലെർക് നാലാമത് എത്തിയപ്പോൾ വെർസ്റ്റാപ്പൻ അഞ്ചാമത് ആയാണ് റേസ് അവസാനിപ്പിച്ചത്. സീസണിൽ ഏതാണ്ട് ലോക കിരീടം ഇതിനകം തന്നെ വെർസ്റ്റാപ്പനും റെഡ് ബുൾ റേസിങ് ടീമും ഉറപ്പിച്ചിട്ടുണ്ട്.

മഴ, വിവാദങ്ങൾ! സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. കനത്ത മഴ കാരണം വൈകി തുടങ്ങിയ റേസിൽ നിരവധി അപകടങ്ങൾ ആണ് കാണാൻ ആയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ മറികടന്നാണ് പെരസ് വിജയം പിടിച്ചെടുത്തത്. മുൻതൂക്കം നേടിയ ശേഷം എഞ്ചിൻ പ്രശ്നങ്ങൾ നേരിട്ട പെരസ് പക്ഷെ ലെക്ലെർകിന്റെ കടുത്ത വെല്ലുവിളി അവസാന ലാപ്പുകളിൽ അതിജീവിക്കുക ആയിരുന്നു.

സേഫ്റ്റി കാർ ഉള്ള സമയത്ത് പെരസ് നിയമം ലംഘിച്ചോ എന്ന കാര്യത്തിൽ റെഡ് ബുൾ ഡ്രൈവർ റേസിന് ശേഷം അന്വേഷണവും നേരിട്ടിരുന്നു. ഫെറാറിയുടെ കാർലോസ് സെയിൻസ് മൂന്നാമത് എത്തിയപ്പോൾ വളരെ മോശം തുടക്കം അതിജീവിച്ച റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ ഏഴാമത് റേസ് അവസാനിപ്പിച്ചത്. കനത്ത മഴക്ക് ശേഷം തുടങ്ങിയ റേസിൽ പലപ്പോഴും നിരവധി അപകടങ്ങൾ കാണാൻ ആയി. ഇതിനെ തുടർന്ന് 6 ഡ്രൈവർമാർക്ക് റേസ് പൂർത്തിയാക്കാനും ആയില്ല.

സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം നേടി വെറ്റൽ

22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന്‌ തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയത്തിനുള്ള അവസരം നിഷേധിച്ചു വെറ്റൽ. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ ലെക്ലെർക്ക് ആയിരുന്നു മുന്നിൽ രണ്ടാം സ്ഥാനത്ത് വെറ്റലും പിറകെ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനും. വെറ്റലിന്റെ കാറിന്റെ ടയർ ആദ്യം മാറ്റാനുള്ള ഫെരാരിയുടെ തീരുമാനം റേസിൽ നിർണായകമായപ്പോൾ വെറ്റൽ റേസിൽ ലീഡ് നേടി. ഈ തീരുമാനത്തോട് റേഡിയോയിൽ രൂക്ഷമായി പ്രതികരിച്ച ലെക്ലെർക്ക് തന്റെ പ്രതിഷേധം ടീമിനെ അറിയിക്കുകയും ചെയ്തു.

ഇതോടെ സെബ്യാസ്റ്റൃൻ വെറ്റൽ ഒന്നാമത് എത്തിയപ്പോൾ ലെക്ലെർക്ക് രണ്ടാമത് ആയി. നന്നായി ഡ്രൈവ്‌ ചെയ്ത റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആണ് റേസിൽ മൂന്നാമത് എത്തിയത്. മെഴ്‌സിഡസ് ഡ്രൈവർമാരായ ഹാമിൾട്ടൻ, ബോട്ടാസ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. നാലാമത് ആയെങ്കിലും ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസുമായുള്ള ലീഡ് കൂട്ടാൻ ഹാമിൾട്ടനു ആയി. നിർമാതാക്കളിൽ സമീപഭാവിയിൽ മെഴ്‌സിഡസ് ആധിപത്യം ചെറുക്കാൻ തങ്ങൾക്ക് ആവും എന്ന ശക്തമായ സൂചനയാണ് ഫെരാരി തുടർച്ചയായി നൽകുന്നത്.

ഹാമിള്‍ട്ടണ്‍ മുന്നോട്ട്, ലീഡ് 40 പോയിന്റിന്റെ

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം തുടര്‍ന്ന് ലൂയിസ് ഹാമിള്‍ട്ടണ്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 40 പോയിന്റിന്റെ ലീഡ് നേടുവാന്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരത്തിനു സാധിച്ചു. ആറ് റേസുകള്‍ മാത്രം ശേഷിക്കെ ഹാമിള്‍ട്ടണ്‍ തന്റെ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിയ്ക്കുകയാണെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ രണ്ടാമതും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാമതായും റേസ് അവസാനിപ്പിച്ചു. വാള്‍ട്ടേരി ബോട്ടാസ് നാലാമതും കിമ്മി റൈക്കണന്‍ അഞ്ചാമനായും സിംഗപ്പൂരില്‍ റേസ് അവസാനിപ്പിച്ചു.

Exit mobile version