20 വർഷത്തെ സേവനത്തിനു ശേഷം ക്രിസ്റ്റിയൻ ഹോർണറിനെ പുറത്താക്കി റെഡ് ബുൾ

തങ്ങളുടെ നിലവിലെ സി.ഇ.ഒയും ടീം പ്രിൻസിപ്പലും ആയ ക്രിസ്റ്റിയൻ ഹോർണറിനെ പുറത്താക്കി ഫോർമുല 1 ടീം റെഡ് ബുൾ റേസിങ്. 2005 മുതൽ തങ്ങളുടെ ഭാഗമായ ഹോർണറിനെ 20 ത് വർഷത്തെ സേവനത്തിനു ശേഷമാണ് റെഡ് ബുൾ പുറത്താക്കുന്നത്. 2010 മുതൽ 2023 വരെയുള്ള കാലത്ത് റെഡ് ബുള്ളിനു നിർമാതാക്കളുടെ 6 ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ ആണ് ഹോർണർ നേടി നൽകിയത്.

ഈ കാലഘട്ടത്തിൽ സെബാസ്റ്റ്യൻ വെറ്റൽ, മാക്‌സ് വെർസ്റ്റാപ്പൻ എന്നിവരിലൂടെ 8 ഡ്രൈവർ ചാമ്പ്യൻഷിപ്പ് കിരീടവും റെഡ് ബുൾ നേടി. കഴിഞ്ഞ വർഷം ഹോർണറിന് എതിരെ ലൈംഗിക അതിക്രമ പരാതി ഉയർന്നെങ്കിലും ഇതിൽ നിന്നു ഹോർണർ നിരപരാധിയാണെന്നു തെളിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സീസണുകളിൽ നിന്നു വ്യത്യസ്തമായി റെഡ് ബുള്ളിന്റെ മോശം പ്രകടനങ്ങൾ ആണ് ഹോർണറിന് ജോലി നഷ്ടമാക്കിയത്. കാറുകൾക്ക് എതിരെ വെർസ്റ്റാപ്പൻ തന്റെ നിരാശ പലപ്പോഴും പ്രകടമാക്കിയിരുന്നു. മുൻ റെഡ് ബുൾ റേസിങ് ടീം പ്രിൻസിപ്പൽ ലോറന്റ് മെകിസ് താൽക്കാലികമായി ടീം സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.

മാക്‌സ് വെർസ്റ്റാപ്പൻ മാത്രം! ബെൽജിയത്തിൽ തുടർച്ചയായ എട്ടാം റേസ് ജയം

ബെൽജിയം ഗ്രാന്റ് പ്രീയിലും ജയം കണ്ടു ഫോർമുല വണ്ണിലെ തന്റെ ആധിപത്യം തുടർന്ന് റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. തുടർച്ചയായ എട്ടാം റേസ് ജയം ആയിരുന്നു ഓസ്ട്രിയൻ ഡ്രൈവർക്ക് ഇത്. ഗ്രിഡിൽ ആറാമത് ആയി തുടങ്ങിയ വെർസ്റ്റാപ്പൻ വ്യത്യസ്ത ഗ്രിഡ് പൊസിഷനിൽ റേസ് തുടങ്ങി ജയിക്കുന്ന റെക്കോർഡിൽ ഫെർണാണ്ടോ അലോൺസോയുടെ ഒപ്പവും എത്തി.

ഒമ്പത് വ്യത്യസ്ത ഗ്രിഡ് പൊസിഷനിൽ റേസ് തുടങ്ങിയാണ് വെർസ്റ്റാപ്പൻ റേസ് ജയിക്കുന്നത്. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ മുൻതൂക്കം 125 പോയിന്റുകൾ ആയും റെഡ് ബുൾ ഡ്രൈവർ ഉയർത്തി. റെഡ് ബുൾ സഹ ഡ്രൈവർ സെർജിയോ പെരസ് രണ്ടാമത് എത്തിയപ്പോൾ ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാമതും എത്തി. മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ നാലാമത് എത്തിയപ്പോൾ ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോ ആണ് അഞ്ചാമത് എത്തിയത്.

ഹംഗേറിയൻ ഗ്രാന്റ് പ്രീയിലും മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വണ്ണിൽ മാക്‌സ് വെർസ്റ്റാപ്പൻ ആധിപത്യം തുടരുന്നു. ഇത്തവണ ഹംഗേറിയൻ ഗ്രാന്റ് പ്രീയിലും റെഡ് ബുൾ ഡ്രൈവർ തന്റെ വിജയക്കൊടി പാറിച്ചു. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു പക്ഷെ അധിക നേരം ഒന്നാം സ്ഥാനത്ത് നിൽക്കാൻ ആയില്ല. എളുപ്പം തന്നെ വെർസ്റ്റാപ്പൻ മുൻതൂക്കം കണ്ടത്തി.

വെർസ്റ്റാപ്പനു സീസണിൽ പന്ത്രണ്ടാം റേസിൽ പത്താം ജയം ആയിരുന്നു ഇത്. മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് ആണ് മൂന്നാമത് എത്തിയത്. അതേസമയം നാലാം സ്ഥാനത്ത് എത്താൻ മാത്രമെ ഹാമിൾട്ടനു ആയുള്ളൂ. ഫോർമുല വണ്ണിൽ എതിരാളികൾ ഇല്ലാതെ കുതിക്കുക ആണ് റെഡ് ബുള്ളും മാക്‌സ് വെർസ്റ്റാപ്പനും.

ബ്രിട്ടനിലും മാക്‌സ് വെർസ്റ്റാപ്പൻ, ഫോർമുല വണ്ണിൽ വെർസ്റ്റാപ്പൻ മാത്രം

ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന തുടർച്ചയായ ആറാം റേസ് ജയം ആണ് ഇത്‌. ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം ഇല്ല എന്ന പതിവും ഇത്തവണ വെർസ്റ്റാപ്പൻ തിരുത്തി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനു ഇടക്ക് മക്ലാരന്റെ ലാന്റോ നോറിസ് വെല്ലുവിളി ഉയർത്തി എങ്കിലും ഡച്ച് ഡ്രൈവർ പിന്നീട്‌ മുൻതൂക്കം തിരിച്ചു പിടിച്ചു.

നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ ഒരാൾ പോലും വെർസ്റ്റാപ്പനു അടുത്ത് പോലും ഇല്ല. മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യനും ബ്രിട്ടീഷ് ഡ്രൈവറും ആയ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ മൂന്നാമത് എത്തി. മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി നാലാമത് എത്തിയപ്പോൾ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവർ ആയ മെഴ്‌സിഡസിന്റെ ജോർജ് റസൽ അഞ്ചാം സ്ഥാനത്ത് എത്തി.

റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത ബ്രസീലിൽ പരസ്യമായി,വെർസ്റ്റാപ്പന്റെ പ്രവർത്തിയിൽ ആരാധകർക്കും നിരാശ

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത പരസ്യമായി. ഇതിനകം തന്നെ ലോക ചാമ്പ്യൻ ആയ മാക്‌സ് വെർസ്റ്റാപ്പനെ സംബന്ധിച്ച് ഈ റേസ് തീർത്തും അപ്രസക്തമായിരുന്നു. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ കിരീടം ഉറപ്പിച്ചതിനാൽ റെഡ് ബുള്ളിനും റേസ് അപ്രസക്തമായിരുന്നു. അതിനാൽ തന്നെ നിലവിൽ രണ്ടാം സ്ഥാനത്ത് എത്താൻ റെഡ് ബുള്ളിന്റെ രണ്ടാം ഡ്രൈവർ സെർജിയോ പെരസ് എന്ന ചെക്കോക്ക് ഈ റേസ് പ്രധാനപ്പെട്ടത് ആയിരുന്നു. അതിനാൽ തന്നെ റേസിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന വെർസ്റ്റാപ്പനോട് റെഡ് ബുൾ അതിനാൽ തന്നെ തൊട്ടു പിറകിലുള്ള സെർജിയോ പെരസിനെ മുന്നോട്ട് കയറാൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച വെർസ്റ്റാപ്പൻ ടീം നിർദേശം അവഗണിക്കുക ആയിരുന്നു.

നമ്മൾ ഇതിനെക്കുറിച്ച് മുമ്പും പറഞ്ഞത് ആണ് ഞാൻ പെരസിനെ മുമ്പോട്ട് പോവാൻ സമ്മതിക്കില്ല എന്നായിരുന്നു ഡച്ച് ഡ്രൈവറുടെ പ്രതികരണം. അതേസമയം ഈ തീരുമാനം പെരസിനെ അറിയിച്ചപ്പോൾ വെർസ്റ്റാപ്പന്റെ ശരിയായ മുഖം ഇപ്പോൾ കാണാൻ ആയി അത് എല്ലാവരും അറിയട്ടെ എന്നായിരുന്നു മെക്സിക്കൻ ഡ്രൈവറുടെ പ്രതികരണം. നിലവിൽ രണ്ടാം സ്ഥാനത്തിന് ആയി സെർജിയോ പെരസും ഫെറാറിയുടെ ചാൾസ് ലേക്ലെർക്കും ഇനിയുള്ള അവസാന റേസിൽ പോര് മുറുകും. വെർസ്റ്റാപ്പൻ സമാന പ്രവർത്തി തുടർന്നാൽ പെരസിന് രണ്ടാം സ്ഥാനം ആവും നഷ്ടമാവുക. റെഡ് ബുള്ളിനു വലിയ തിരിച്ചടിയാണ് ഈ റേസ് കാരണം ഉണ്ടായത്. തനിക്ക് പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ലായിരുന്നു എന്നിട്ടു കൂടി തന്റെ സഹ ഡ്രൈവറോട് വെർസ്റ്റാപ്പൻ കാണിച്ച പ്രവർത്തിക്കു എതിരെ റെഡ് ബുൾ, വെർസ്റ്റാപ്പൻ ആരാധകരിൽ നിന്നു പോലും വലിയ വിമർശനം ആണ് നേരിടുന്നത്.

എല്ലാവരോടും റേസിന് അകത്തും പുറത്തും നല്ല പെരുമാറ്റവും സൗഹൃദവും കാത്ത് സൂക്ഷിക്കുന്ന സെർജിയോ പെരസ് ഈ സീസണിലും വെർസ്റ്റാപ്പൻ കിരീടം നേടിയ കഴിഞ്ഞ സീസണിലും പല രീതിയിൽ വെർസ്റ്റാപ്പനെ സഹായിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പലപ്പോഴും വെർസ്റ്റാപ്പന്റെ കിരീടപോരാട്ടത്തിലെ മുഖ്യ എതിരാളി ഹാമിൾട്ടനെ പ്രതിരോധിച്ച പെരസ് ആയിരുന്നു വെർസ്റ്റാപ്പനു ലോക കിരീടം നേടാൻ പ്രധാനപങ്ക് വഹിച്ചത്. ഫ്രാൻസിലും തുർക്കിയിലും അബുദാബിയിലും ബാകുവിലും എല്ലാം പെരസ് ഹാമിൾട്ടനെ തടഞ്ഞത് ആണ് ഡച്ച് ഡ്രൈവർക്ക് തുണയായത്. അതിനാൽ തന്നെ തീർത്തും അപ്രധാനമായ റേസിൽ വെർസ്റ്റാപ്പന്റെ പ്രവർത്തി എല്ലാവരിലും ഡച്ച് ഡ്രൈവറിലുള്ള പ്രീതി കുറച്ചിട്ടുണ്ട്. റെഡ് ബുൾ ടീമിൽ ഇരുവരും തമ്മിലുള്ള ഭിന്നത അടുത്ത സീസണിൽ അടക്കം എങ്ങനെ ടീമിന്റെ പ്രകടനത്തെ ബാധിക്കും എന്നു കണ്ടു തന്നെ അറിയാം.

14 റേസ് വിജയങ്ങൾ! ഫോർമുല വണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം കുറിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഫോർമുല വണ്ണിൽ പുതിയ ചരിത്രം എഴുതി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ഒന്നാമത് എത്തിയതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റേസ് ജയങ്ങൾ നേടുന്ന ഡ്രൈവർ ആയി മാറി. ഈ സീസണിൽ 14 ഗ്രാന്റ് പ്രീകൾ ജയിച്ച വെർസ്റ്റാപ്പൻ മൈക്കിൾ ഷുമാർക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവരുടെ റെക്കോർഡ് ആണ് പഴയ കഥയാക്കിയത്.

ഈ സീസണിൽ 416 പോയിന്റുകൾ ഇതിനകം നേടിയ വെർസ്റ്റാപ്പൻ ഒരു ഫോർമുല വൺ സീസണിൽ ഒരു ഡ്രൈവർ നേടുന്ന ഏറ്റവും ഉയർന്ന പോയിന്റ് നേട്ടത്തിലും എത്തി. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ സെർജിയോ പെരസ് മൂന്നാമതും മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമതും ഫെറാറിയുടെ കാർലോസ് സൈൻസ് അഞ്ചാമതും എത്തി. ബഡ്ജറ്റ് നിയമങ്ങൾ ലംഘിച്ച് വലിയ പിഴ ലഭിച്ച റെഡ് ബുള്ളിന് ഈ ജയം വലിയ ഊർജ്ജം ആണ് പകരുക.

Exit mobile version