1000106150

2012ന് ശേഷം ആദ്യമായി ഒരു ഇന്ത്യക്കാരൻ F1-ൽ, കുഷ് മൈനി റിസർവ് ഡ്രൈവറായി അല്പീനിൽ ചേരുന്നു

2012ന് ശേഷം ഫോർമുല 1-ലെ ആദ്യ ഇന്ത്യൻ ഡ്രൈവറായി കുഷ് മൈനി ചരിത്രം സൃഷ്ടിച്ചു. 2025 സീസണിൽ റിസർവ് ഡ്രൈവറായി അല്പീൻ എഫ്1 ടീമിൽ ചേർന്നു. നരേൻ കാർത്തികേയൻ, കരുൺ ചന്ദോക്ക് എന്നിവരെ പിന്തുടർന്ന് F1 ടീമുമായി സഹകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി.

നിലവിൽ ഡാംസ് ലൂക്കാസ് ഓയിലിനൊപ്പം ഫോർമുല 2 ൽ മത്സരിക്കുന്ന മൈനി, ഹംഗറിയിലെ വിജയം ഉൾപ്പെടെ അഞ്ച് പോഡിയം ഫിനിഷുകളോടെ ശ്രദ്ധേയമായ പ്രകടബം 2024 സീസണിൽ നടത്തിയിരുന്നു.

തൻ്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട്, മൈനി ഇത് “ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം” എന്നും തൻ്റെ കുടുംബത്തിന് അഭിമാന നിമിഷം എന്നും ഇതിനെ വിശേഷിപ്പിച്ചു.

Exit mobile version