റെഡ് ബുൾ ഏറ്റവും വേഗതയുള്ള ടീമല്ല , എന്നാൽ കാര്യങ്ങൾ F1-ൽ പെട്ടെന്ന് മാറും – വെർസ്റ്റാപൻ

സീസൺ-ഓപ്പണിംഗ് ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിന് തയ്യാറാകുന്ന മാക്സ്വെവെർസ്റ്റാപൻ റെഡ് ബുൾ ഏറ്റവും വേഗതയുള്ള ടീമല്ല ഇപ്പോൾ എന്ന് പറഞ്ഞു. എന്നാൽ സീസൺ തുടങ്ങി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ മാറും എന്നും നിലവിലെ ഫോർമുല വൺ ചാമ്പ്യൻ മാക്സ്വെ വെർസ്റ്റാപൻ പറഞ്ഞു.

ആൽബർട്ട് പാർക്കിൽ, തുടർച്ചയായി അഞ്ചാമത്തെ ഡ്രൈവർ കിരീടത്തിനായി പോരാടുന്ന വെർസ്റ്റാപ്പൻ, വിന്റർ ടെസ്റ്റിംഗിൽ മക്ലാരൻ്റെയും ഫെരാരിയുടെയും ശക്തമായ പ്രകടനത്തെ അംഗീകരിച്ചു, പക്ഷേ റെഡ് ബുള്ളിൻ്റെ വേഗതയെക്കുറിച്ചുള്ള ആശങ്കകൾ കാര്യമാക്കേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞു..

“ഞങ്ങൾ ഇപ്പോൾ ഏറ്റവും വേഗതയുള്ളവരല്ലെന്ന് എനിക്കറിയാം,” വെർസ്റ്റാപ്പൻ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എന്നാൽ, ഇത് വളരെ നീണ്ട സീസണാണ്. ഫോർമുല വണ്ണിൽ എല്ലായ്‌പ്പോഴും ഒരുപാട് കാര്യങ്ങൾ പെട്ടെന്ന് മാറാം.”

2024-ലെ അബുദാബി ഫൈനലിൽ താൻ ആറാം സ്ഥാനത്തേക്ക് ഓടിച്ചതിനെക്കാൾ മെച്ചമാണ് നിലവിലെ റെഡ് ബുൾ കാറെന്നും, പരിഹരിക്കാൻ ഇനിയും പ്രശ്‌നങ്ങളുണ്ടെന്നും ഡച്ചുകാരൻ പറഞ്ഞു.

“ഈ വാരാന്ത്യത്തിലും അതിനുശേഷവും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുമെന്ന് ഞാൻ ഊഹിക്കുന്നു. എന്നാൽ ഞങ്ങൾ പരമാവധി ശ്രമിക്കും. അതായത്, ഞങ്ങൾക്ക് ഇത കൂടുതൽ ചെയ്യാൻ ഇപ്പോൾ ഇല്ല,” അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച മെൽബണിലെ റേസ് ആൽബർട്ട് പാർക്കിൽ വെർസ്റ്റപ്പൻ്റെ ഫോർമുല വൺ അരങ്ങേറ്റത്തിന്റെ 10ആം വാർഷികം കൂടെയാകും.

മഴ, വിവാദങ്ങൾ! സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. കനത്ത മഴ കാരണം വൈകി തുടങ്ങിയ റേസിൽ നിരവധി അപകടങ്ങൾ ആണ് കാണാൻ ആയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ മറികടന്നാണ് പെരസ് വിജയം പിടിച്ചെടുത്തത്. മുൻതൂക്കം നേടിയ ശേഷം എഞ്ചിൻ പ്രശ്നങ്ങൾ നേരിട്ട പെരസ് പക്ഷെ ലെക്ലെർകിന്റെ കടുത്ത വെല്ലുവിളി അവസാന ലാപ്പുകളിൽ അതിജീവിക്കുക ആയിരുന്നു.

സേഫ്റ്റി കാർ ഉള്ള സമയത്ത് പെരസ് നിയമം ലംഘിച്ചോ എന്ന കാര്യത്തിൽ റെഡ് ബുൾ ഡ്രൈവർ റേസിന് ശേഷം അന്വേഷണവും നേരിട്ടിരുന്നു. ഫെറാറിയുടെ കാർലോസ് സെയിൻസ് മൂന്നാമത് എത്തിയപ്പോൾ വളരെ മോശം തുടക്കം അതിജീവിച്ച റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ ഏഴാമത് റേസ് അവസാനിപ്പിച്ചത്. കനത്ത മഴക്ക് ശേഷം തുടങ്ങിയ റേസിൽ പലപ്പോഴും നിരവധി അപകടങ്ങൾ കാണാൻ ആയി. ഇതിനെ തുടർന്ന് 6 ഡ്രൈവർമാർക്ക് റേസ് പൂർത്തിയാക്കാനും ആയില്ല.

റെഡ് ബുള്ളിനോട് വിട പറഞ്ഞ് ഡാനിയേല്‍ റിക്കിയാര്‍ഡോ, അടുത്ത സീസണ്‍ റെനോള്‍ട്ടില്‍

റെഡ് ബുള്ളിന്റെ ഓസ്ട്രേലിയന്‍ ഡ്രൈവര്‍ ‍ഡാനിയേല്‍ റിക്കിയാര്‍ഡോ സീസണ്‍ അവസാനത്തോടു കൂടി റെഡ് ബുള്‍ വിടുമെന്ന് അറിയിച്ചു. റെനോള്‍ട്ടുമായി പുതിയ കരാര്‍ താരം ഒപ്പുവയ്ക്കുമെന്ന് റെനോള്‍ട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റെഡ് ബുള്ള തന്നെയാണ് താരത്തിന്റെ വിട വാങ്ങല്‍ തീരുമാനി അറിയിച്ചത്. ഈ സീസണില്‍ രണ്ട് റേസുകളില്‍ വിജയിച്ച താരത്തിനു പിന്നാലെ റെനോള്‍ട്ടും മക്ലാരെനുമുണ്ടെന്നാണ് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നത്.

താരത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഭാവിയിലെ മത്സരങ്ങളില്‍ താരത്തിനു എല്ലാവിധ ആശംസകളും നല്‍കുന്നുവെന്നാണ് റെഡ് ബുള്ളിന്റെ ബോസ് ക്രിസ്റ്റ്യന്‍ ഹോര്‍ണര്‍ അറിയിച്ചത്. 2014ല്‍ റെഡ് ബുള്ളില്‍ എത്തിയ റിക്കിയാര്‍ഡോ 7 റേസുകളില്‍ വിജയിക്കുകയും 29 പോഡിയം ഫിനിഷുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

മാക്സ് വെര്‍സ്റ്റാപ്പനു പകരം ടീമില്‍ പുതുതായി ആരെ എത്തിക്കുമെന്നതിനെക്കുറിച്ച് റെഡ് ബുള്‍ വെളിപ്പെടുത്തിയിട്ടില്ല. ലഭിക്കാവുന്ന താരങ്ങളെയെല്ലാം അവലോകനം ചെയ്ത് മാത്രമേ ഉചിതമായ തീരുമാനം എടുക്കുകയുള്ളുവെന്നും റെഡ് ബുള്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും സെബാസ്റ്റ്യന്‍ വെറ്റലും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.

ഇന്ന് ജന്മദിനം ആഘോഷിച്ച മറ്റൊരു റെഡ് ബുള്‍ താരത്തിനും ഗിയര്‍ബോക്സിന്റെ തകരാര്‍ കാരണം മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. മത്സരത്തില്‍ പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച ബോട്ടാസിനു 16ാം റൗണ്ടിലും 64ാം റൗണ്ടില്‍ ലൂയിസ് ഹാമിള്‍ട്ടണും പിന്മാറിയതോടെ മെഴ്സിഡസിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version