33 ആം സീസണിനിറങ്ങാൻ ലോകത്തെ പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ താരം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ താരം കസുയോഷി മിയൂര മുപ്പത്തിമൂന്നാം സീസണിനായി തയ്യാറെടുക്കുന്നു. ജാപ്പനീസ് താരമായ കസുയോഷി മിയൂര 1986 ലാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. അടുത്ത മാസം അമ്പത്തിയൊന്നു വയസ് തികയ്ക്കുന്ന കസുയോഷി മിയൂര ജപ്പാന്റെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനാണ്. നിലവിൽ യോക്കോഹാമ എഫ്‌സിയുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുകയാണ് കസുയോഷി മിയൂര. കസുയോഷി മിയൂര കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയത് ലോകത്തെ ഏറ്റവും പ്രായമേറിയ ഗോൾ സ്‌കോറർ എന്ന നിലയ്ക്കാണ്. വരെൻ നാഗസാക്കിക്കെതിരായ മത്സരത്തിൽ ഗോളടിച്ച് മുൻ ഇംഗ്ലണ്ട് താരം സ്റ്റാൻലി മാത്യൂസിന്റെ പേജിലുള്ള റെക്കോർഡാണ് കസുയോഷി മിയൂര തകർത്തത്.

കിംഗ് കസു എന്ന പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന കസുയോഷി മിയൂര തൊണ്ണൂറുകളുടെ തുടക്കം വരെ കളിച്ചു കൊണ്ടിരുന്നത് ബ്രസീലിയൻ ക്ലബ്ബുകളിലാണ്. പെലെയുടെ സ്വന്തം സാന്റോസിലൂടെയാണ് കസുയോഷി മിയൂര കളിയാരംഭിക്കുന്നത്. ജപ്പാന് വേണ്ടി 89 മത്സരങ്ങളിൽ 55 ഗോളുകൾ നേടിയ കസുയോഷി മിയൂര ഏഷ്യൻ ഫുട്ബോളർ ആയി മാറുന്ന ആദ്യ ജാപ്പനീസ് തരാം കൂടിയാണ്. രണ്ടു ദശാബ്ദങ്ങൾക്ക് മുൻപേ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും കസുയോഷി മിയൂര വിരമിച്ചതിനാൽ റഷ്യയിൽ കാണാമെന്ന പ്രതീക്ഷ വേണ്ട. ഫുട്ബോൾ ലോകത്തെ അദ്‌ഭുത പ്രതിഭാസമാണ് കസുയോഷി മിയൂര, മെസി ജനിക്കും മുൻപേ കളിതുടങ്ങിയ കിംഗ് കസു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial