കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ

- Advertisement -

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സീസണിലെ രണ്ടാം ഫൈനൽ. കുന്നംകുളം അഖിലേന്ത്യാ സെവൻസിലാണ് ഇന്നലെ അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനൽ ഉറപ്പിച്ചത്‌. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ എഫ് സി തൃക്കരിപ്പൂരിനെയാണ് അൽ മദീന ചെർപ്പുള്ളശ്ശേരി തോൽപ്പിച്ചത്.

എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം. ഇതിനു മുമ്പ് കൊപ്പം അഖിലേന്ത്യാ സെവൻസിലാണ് അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ പ്രവേശിച്ചത്. അവിടെ കിരീടം ഉയർത്താൻ മദീനയ്ക്കായിരുന്നില്ല. സീസണിലെ ആദ്യ കിരീടം കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ ഉയർത്താമെന്നാണ് മദീന പ്രതീക്ഷിക്കുന്നത്‌.

ഫിറ്റ് വെൽ കോഴിക്കോട്, സ്കൈ ബ്ലൂ എടപ്പാൾ, അഭിലാഷ് കുപ്പൂത്ത് എന്നീ ടീമുകളെയും ഫൈനലിലേക്കുള്ള വഴിയിൽ അൽ മദീന ചെർപ്പുള്ളശ്ശേരി പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement