മുംബൈയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മഞ്ഞപ്പടയുടെ ഗംഭീര വരവേൽപ്പ്

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ നാടും ഇനി ഹോം ആണെന്ന് പറയേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഗ്യാലറി മഞ്ഞ പുതപ്പിച്ച മഞ്ഞപ്പട മുംബൈയിലും അതാവർത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്നലെ എയർപ്പോട്ടിൽ അതിന്റെ ആദ്യ സൂചനകളാണ് കണ്ടത്.

ഇന്നലെ മുംബൈയിൽ വിമാനം ഇറങ്ങിയ ഡേവിഡ് ജെയിംസിനും സംഘത്തിനും വൻ വരവേൽപ്പു തന്നെ മഞ്ഞപ്പടയുടെ ആരാധകർ വിമാനതാവളത്തിൽ നൽകി. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ഹ്യൂം ഉൾപ്പെടെയുള്ളവർക്ക് പൂച്ചെണ്ടുകലും ബ്ലാസ്റ്റേഴ്സ് സ്കാഫുകളും നൽകിയായിരുന്നു മുംബൈയിലെ സ്വീകരണം.

ഞായറാഴ്ച രാത്രി 8 മണിക്കാണ് മുംബൈയുമായുള്ള മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial