Browsing Tag

Football

സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് സമനില, ഗോളുമായി മലയാളി താരം ആശിഖ് കുരുണിയൻ

ഇന്ത്യയുടെ സിംഗപ്പൂരിന് എതിരായ സൗഹൃദ മത്സരം സമനിലയിൽ അവസനിച്ചു. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ കളി 1-1 എന്ന നിലയിൽ അവസാനിക്കാൻ കാരണമായി. മലയാളി താരം ആശിഖ് ആണ് ഇന്ത്യക്കായി ഗോൾ നേടിയത്. പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല…

കളി പറയുന്ന കഥനങ്ങൾ

2014ലെ ഒരു വെക്കേഷൻ ദിവസം. ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നേരെ എതിർവശത്തുള്ള ഫ്രൂട്ട് കടയിൽ ഒരു ക്ലിപ്പിൽ തൂങ്ങിയാടുന്ന മാതൃഭൂമി സ്പോർട്സ് മാസികയുടെ ലോകകപ്പ് സ്‌പെഷ്യൽ പതിപ്പ്. വാങ്ങണോ വാങ്ങണ്ടേ എന്ന ചിന്തയുടെ ക്ലിപ്പിൽ…

ഫുട്ബോൾ മെച്ചപ്പെടണം എങ്കിൽ ലോവർ ഡിവിഷനിൽ വിദേശ താരങ്ങളെ കളിപ്പിക്കരുത് എ‌‌ന്ന് എ ഐ എഫ് എഫ്…

രാജ്യത്തെ ഫുട്ബോൾ വളരണം എങ്കിൽ വിദേശ താരങ്ങളെ ലോവർ ഡിവിഷനുകളിൽ കളിപ്പിക്കുന്നത് നിർത്തണം എന്ന് എ ഐ എഫ് എഫിന്റെ പുതിയ പ്രസിഡന്റ് കല്യാൺ ചോബെ. സ്പോർട്സ് സ്റ്റാർ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ചോബെ. ഫുട്ബോൾ ഡെവലപ്മെന്റ് നടക്കണം എങ്കിൽ…

പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വീണ്ടും ഒരു തകർപ്പൻ ജയം

ഐ എസ് എൽ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് പ്രീസീസണിൽ ഒരു മികച്ച വിജയം കൂടെ. ഇന്ന് എറണാകുളം പനമ്പിള്ളി നഗറിൽ നടന്ന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എം എ കോളേജിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരള…

ഷമിനാസ് പി, AFC B ലൈസൻസ് നേടുന്ന ആദ്യ മലപ്പുറംകാരി | Exclusive

എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത ആയി ഷമിനാസ് പി ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്ത് നിന്ന് ഒരു യുവ വനിതാ പരിശീലക ഉയർന്നു വരികയാണ്. മലപ്പുറം വള്ളികുന്ന് സ്വദേശിനിയായ ഷമിനാസ് എ എഫ് സി ബി കോച്ചിങ് ലൈസൻ നേടുന്ന…

ലാലിഗയും ലെവൻഡോസ്കിയുടേത്, ഇരട്ട ഗോളുമായി ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചു

ലാലിഗയിൽ ബാഴ്സലോണക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് റയൽ വയ്യഡോയിഡിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകൾ ബാഴ്സലോണ വിജയത്തിന് കരുത്തായി. 23ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന്…

ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും, ഡി ഹിയക്ക് വെല്ലുവിളി ആകുമോ?

ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ ആയ മാർട്ടിൻ ഡുബ്രൊകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും. ഒരു വർഷത്തെ ലോണിൽ ആകും ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക. യുണൈറ്റഡിന് വേണം എങ്കിൽ അടുത്ത ജൂണിൽ 5 മില്യൺ യൂറോ നൽകി യുണൈറ്റഡിന് താരത്തെ സ്ഥിര കരാറിൽ…

ഡിപെയ് യുവന്റസിലേക്കില്ല

മെംഫിസ് ഡിപെയ് യുവന്റസിലേക്ക് എത്തില്ലെന്ന് ഉറപ്പായി. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയായിരുന്നു. ഡിപെയെ ഫ്രീ ഏജന്റ് ആയി മാറ്റാൻ ബാഴ്‌സലോണയും സമ്മതം അറിയിച്ചിരുന്നു. ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും താരം ഉയർന്ന സാലറി ചോദിച്ചതോടെ…

ബെൻസീമയാണ് താരം!! യുവേഫയുടെ ഈ സീസണിലെ മികച്ച താരമായി റയൽ മാഡ്രിഡ് സ്ട്രൈക്കർ

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം ബെൻസീമ സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ബെൻസീമ ഈ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.…

ജിജോ ജോസഫും നിസാരിയും കേരളത്തിന്റെ മികച്ച താരങ്ങൾ

കേരള ഫുട്ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളായി ജിജോ ജോസഫിനെയും നിസാരിയെയും തിരഞ്ഞെടുത്തു. കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ആയിരുന്ന ജിജോ ജോസഫ് കഴിഞ്ഞ സീസണിൽ നടത്തിയ ഗംഭീര പ്രകടനങ്ങൾ കണക്കിൽ എടുത്ത് മികച്ച പുരുഷ താരമായി…