U-15 സാഫ് കപ്പ്, വീണ്ടും വൻ വിജയവുമായി ഇന്ത്യ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് മറ്റൊരു വൻ വിജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയെ നേരിട്ട ഇന്ത്യൻ കുട്ടികൾ വൻ വിജയം തന്നെ നേടി. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. നേരത്തെ നേപ്പാളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഭൂട്ടാനിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഇന്ന് ഹാട്രിക്കുമായി ഹിമാൻഷുവാണ് ഇന്ത്യയുടെ മികച്ച താരമായത്. 32, 43, 62 മിനുട്ടുകളിൽ ആയിരുന്നു ഹിമാൻഷുയുടെ ഗോളുകൾ. ഹിമാൻഷുവിനെ കൂടാതെ‌ മഹേസൺ, ഷുബോ പോൾ എന്നിവരും ഇന്ത്യക്ക് വേണ്ടി ഗോൾ നേടി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയന്റ് ഉള്ള ഇന്ത്യ ഫൈനലിന് അടുത്ത് എത്തിയിരിക്കുകയാണ്‌