അണ്ടർ 13 ഐലീഗ്, പ്രൊഡിജിക്കെതിരെ പി എഫ് സിക്ക് അഞ്ചു ഗോൾ ജയം

കേരളത്തിലെ അണ്ടർ 13 ഐ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ പ്രൊഡിജി അക്കാദമിയെ പറപ്പൂർ എഫ് സി തകർത്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറപ്പൂർ എഫ് സിയുടെ ജയം. പി എഫ് സിക്കായി ജോസഫ് ജസ്റ്റിൻ ഇരട്ട ഗോളുകൾ നേടി. ബാസിൽ പോൾ, അനന്ദു, അൻവിൻ എന്നിവരാണ് മറ്റു ഗോൾ സ്കോറേസ്.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ റെഡ് സ്റ്റാർ തൃശ്ശൂർ, എഫ് സി കേരളയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുന്‍ ഹോങ്കോംഗ് താരം മാര്‍ക്ക് ചാപ്മാന്‍ ന്യൂസിലാണ്ട് ടീമിലേക്ക്
Next articleറോവേഴ്സ് സിസി 28 റണ്‍സിനു ഓള്‍ഔട്ട്, 6 വിക്കറ്റ് നേടി സൂരജ് മുത്തൂറ്റ് ഇസിസിയെ വിജയത്തിലേക്ക് നയിച്ചു