CricketFeatured

വൈഭവിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് മൂന്നാം ടി20യിലും വിജയം

Vaibhavsooryavanshi

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിൽ മികച്ച വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 192/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 157/7 എന്ന സ്കോറിലൊതുങ്ങുകയായിരുന്നു. ഇതോടെ 35 റൺസ് വിജയം കരസ്ഥമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരി.

ഓപ്പണിംഗിൽ വൈഭവ് സൂര്യവന്‍ഷി 49 പന്തിൽ 81 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ (29), ശ്രേയസ്സ് അയ്യര്‍ (27), റിങ്കു സിംഗ് (25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് 2 വിക്കറ്റ് നേടി.

Indbowling

ഇന്ത്യയ്ക്കായി ബൗളിംഗിൽ മയാംഗ് യാദവ് മൂന്നും യഷ് താക്കൂര്‍ 2 വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‍വേ ബാറ്റിംഗിൽ 54 റൺസുമായി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ ടോപ് സ്കോറര്‍ ആയി. വെസ്ലി മാധ്വേരേ 28 റൺസ് നേടിയപ്പോള്‍ ബെന്‍ കറന്‍ 20 റൺസും ഡിയോൺ മയേഴ്സ് 19 റൺസും നേടി.