FootballFeatured

യാൻ ഡിയോമാണ്ടെയ്ക്കായി റയൽ മാഡ്രിഡും; ട്രാൻസ്ഫർ പോരാട്ടം കനക്കുന്നു

Resizedimage 2026 07 25 10 27 01 2782[1]

ആർ.ബി ലെപ്സിഗിന്റെ 19-കാരനായ ഐവറി കോസ്റ്റ് വിംഗർ യാൻ ഡിയോമാണ്ടെയെ സ്വന്തമാക്കാനായി റയൽ മാഡ്രിഡും രംഗത്ത്. പി.എസ്.ജി, ലിവർപൂൾ എന്നീ പ്രമുഖ ക്ലബ്ബുകൾ നേരത്തെ തന്നെ താരത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. റയൽ മാഡ്രിഡ് കൂടി ചർച്ചകൾ ആരംഭിച്ചതോടെ യുവതാരത്തിനായുള്ള ട്രാൻസ്ഫർ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്.


ഡിയോമണ്ടെക്കായി റയൽ മാഡ്രിഡ് സമർപ്പിച്ച 100 മില്യൺ യൂറോയുടെ (90 മില്യൺ ഗാരന്റീഡ് + 10 മില്യൺ ആഡ്-ഓൺസ്) ആദ്യ ഓഫർ ലെപ്സിഗ് നിരസിച്ചതായാണ് സൂചന. താരത്തെ വിട്ടുനൽകാൻ ഏകദേശം 120 മുതൽ 130 മില്യൺ യൂറോ വരെയാണ് ജർമ്മൻ ക്ലബ്ബ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ബുണ്ടസ്ലിഗ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 8 അസിസ്റ്റുകളും നേടി തകർപ്പൻ പ്രകടനമാണ് ഈ പതിനാറുകാരൻ പുറത്തെടുത്തത്. റയൽ മാഡ്രിഡ് കൂടി ഔദ്യോഗികമായി എത്തിയതോടെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.