മുന്‍ ഹോങ്കോംഗ് താരം മാര്‍ക്ക് ചാപ്മാന്‍ ന്യൂസിലാണ്ട് ടീമിലേക്ക്

സൂപ്പര്‍ സ്മാഷിലും ഫോര്‍ഡ് ട്രോഫിയിലും മികച്ച ഫോം നിലനിര്‍ത്തി വരുന്ന മാര്‍ക്ക് ചാപ്മാനെ ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് കനത്ത തോല്‍വി ഏറ്റവുാങ്ങിയ ശേഷമാണ് ടീമിലേക്ക് രണ്ട് മാറ്റങ്ങള്‍ ന്യൂസിലാണ്ട് സെലക്ടര്‍മാര്‍ കൊണ്ട് വരുന്നത്. ടോം ബ്രൂസ്, ടോം ബ്ലണ്ടല്‍ എന്നിവരെ ഒഴിവാക്കി മാര്‍ക്ക് ചാപ്മാന്‍, ടിം സീഫെര്‍ട് എന്നിവരെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ന്യൂസിലാണ്ടില്‍ നടന്ന് വരുന്ന ടി20 ടൂര്‍ണ്ണമെന്റുകളില്‍ ശതകങ്ങള്‍ നേടിയ താരങ്ങളാണ് ഇരുവരും. ഇരുവരെയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ശക്തമായ തിരിച്ചുവരവാണ് ന്യൂസിലാണ്ട് ലക്ഷ്യം വയ്ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ട് റഷ്യൻ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കി
Next articleഅണ്ടർ 13 ഐലീഗ്, പ്രൊഡിജിക്കെതിരെ പി എഫ് സിക്ക് അഞ്ചു ഗോൾ ജയം