ശ്രീലങ്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീം ഇന്ത്യ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശക്തമായ 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നായകനാകുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഉണ്ട്.
എന്നാൽ പേസർ ജസ്പ്രീത് ബുംറയുടെയും സായ് സുദർശന്റെയും ടീമിലെ ഉൾപ്പെടുത്തൽ ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിട്ടായിരിക്കും.
ഗോളിലും കൊളംബോയിലും സ്പിൻ പിച്ചുകൾക്ക് ഏറെ പ്രാധാന്യമുള്ള ലങ്കൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ടീമിന് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓഗസ്റ്റ് ഏഴിന് കൊളംബോയിൽ നടക്കുന്ന നാലു ദിവസത്തെ സന്നാഹ മത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. തുടർന്ന് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗോളിലും, ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലുമായി രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കും.
India’s squad for Tests against Sri Lanka: Shubman Gill [C], KL Rahul [VC], Yashasvi Jaiswal, Rishabh Pant [WK], Sai Sudharsan*, Dhruv Jurel [WK], Ravindra Jadeja, Kuldeep Yadav, Manav Suthar, Jasprit Bumrah*, Mohd. Siraj, Prasidh Krishna, Gurnoor Brar, Devdutt Padikkal, Saransh Jain