FeaturedOthers

വെള്ളി മെഡലുമായി ഗ്യാനേശ്വരി, വെയിറ്റ് ലിഫ്റ്റിംഗിൽ നാലാം മെഡൽ നേടി ഇന്ത്യ

Gyaneshwariyadav

കോമൺവെൽത്ത് ഗെയിംസിന്റെ 53 കിലോ വനിത വിഭാഗത്തിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ ഗ്യാനേശ്വരി യാദവ്. ഇതോടെ ഭാരോദ്വാഹ്നത്തിൽ ഇന്ത്യ നാലാം മെഡലാണ് നേടിയത്. ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമാണ് വെയിറ്റ് ലിഫ്റ്റിംഗിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.

Medalwinners

നൈജീരിയയുടെ ഒനോം ദിദിഹ് ആണ് സ്വര്‍ണ്ണം നേടിയത്. കാനഡയുടെ ഗ്രോലക്സ് വെങ്കലവും നേടി. ഗ്യാനേശ്വരി സ്നാച്ചിൽ 88 കിലോയും ക്ലീന്‍ & ജെര്‍ക്കിൽ 111 കിലോയും ഉയര്‍ത്തി 199 കിലോയുടെ ആകെത്തുകയോടെയാണ് വെള്ളി മെഡൽ നേടിയത്.

നൈജീരിയന്‍ താരം 206 കിലോ ഉയര്‍ത്തി.