FeaturedOthers

പുരുഷ ഹൈജംപിൽ വെള്ളി മെഡലുമായി സര്‍വേഷ്

Sarveshkushare

കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഹൈജംപിൽ വെള്ളി മെഡലുമായി സര്‍വേഷ് കുശാരെ. ഈ നേട്ടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇതോടെ സര്‍വേഷിന് സ്വന്തമായി. 2.25 മീറ്റര്‍ ചാടിയാണ് താരം ഈ വെള്ളി മെഡൽ നേട്ടത്തിന് അര്‍ഹനായത്.

Sarveshkushare

ജമൈക്കയുടെ റൊമൈന്‍ ബെക്ക്ഫോര്‍ഡ് ആണ് സ്വര്‍ണ്ണം നേടിയത്. ഇംഗ്ലണ്ടിന്റെ ജാക്ക് കിമാനി വെങ്കലവും സ്വന്തമാക്കി. 2.25 മീറ്റര്‍ താണ്ടിയ റൊമൈനും സര്‍വേഷും 2.28 മീറ്റര്‍ ശ്രമത്തിൽ പരാജയപ്പെട്ടുവെങ്കിലും കൗണ്ട് ബാക്കിൽ സ്വര്‍ണ്ണം റൊമൈന്‍ ബെക്ക്ഫോര്‍ഡിന് ലഭിച്ചു.