പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ റോസൻബർഗിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
![Resizedimage 2026 07 24 23 26 04 7905[1]](https://fanport.in/wp-content/uploads/2026/07/ResizedImage_2026-07-24_23-26-04_79051.avif)
സൗഹൃദ മത്സരത്തിൽ നോർവീജിയൻ ക്ലബ്ബായ റോസൻബർഗിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടക്കം മുതൽ ഒടുക്കം വരെ കളിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുണൈറ്റഡിന് മുന്നിൽ റോസൻബർഗിന് മറുപടിയില്ലായിരുന്നു. അക്കാദമി താരങ്ങളുടെയും യുവനിരയുടെയും മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ യുണൈറ്റഡിന് വൻ വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ യുവതാരം ലേസി നേടിയ ഗോളിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. തുടർന്ന് ജോഷ്വ സിർക്സീ, ഹാരി അമാസ് എന്നിവരും അക്കാദമി താരങ്ങളായ ജേക്കബ് ഡീവാനി, ഈതൻ വില്യംസ് എന്നിവരും പട്ടിക തികച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി രണ്ട് അസിസ്റ്റുകൾ നൽകിയ യുവതാരം കാമസണിന്റെ പ്രകടനവും മത്സരത്തിൽ വേറിട്ടുനിന്നു.
യുണൈറ്റഡിന്റെ അടുത്ത പ്രീ-സീസൺ മത്സരം ഓഗസ്റ്റ് ഒന്നിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കും.