സംസ്ഥാന ജൂനിയർ ഫുട്ബോൾ; തിരുവനന്തപുരം സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തം സെമിയിൽ കടന്നു. ഇന്ന് ഗ്രൂപ്പ് എയിലെ അവസാന മത്സരവും വിജയിച്ചതോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി തിരുവനന്തപുരം സെമിയിലേക്ക് എത്തിയത്. ഇന്ന് രാവിൽർ നടന്ന മത്സരത്തിൽ വയനാടിനെ ആണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തിനു വേണ്ടി രാഹുൽ രാജ് ഹാട്രിക്ക് നേടി. ഇന്നലെ കോട്ടയത്തിനെതിരെയും രാഹുൽ ഹാട്രിക്ക് നേടിയിരുന്നു.

വയനാട്, കോട്ടയം, കണ്ണൂർ എന്നീ ടീമുകളെ തോൽപ്പിച്ച തിരുവനന്തപുരം 9 പോയന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. വയനാട് ആറ് പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കോട്ടയത്തിബെ കണ്ണൂർ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കണ്ണൂരിന്റെ വിജയം.