അര്‍ദ്ധ ശതകങ്ങളുമായി വാര്‍ണറും സ്മിത്തും, അനായാസ വിജയവുമായി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റിന്റെ വിജയവും പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 118 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 13 ഓവറില്‍ മറികടക്കുകയായിരുന്നു. ഓസ്ട്രേലിയുടെ നായകന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് ടീമിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ വലിയ വിജയത്തിലേക്ക് നയിച്ചു. 117 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഡേവിഡ് വാര്‍ണര്‍ 60 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 53 റണ്‍സുമാണ് മത്സരത്തില്‍ പുറത്താകാതെ നേടിയത്. ലസിത് മലിംഗയ്ക്കാണ് ശ്രീലങ്കയുടെ ഏക വിക്കറ്റ്.