സംസ്ഥാന ജൂനിയർ ഫുട്ബോൾ; കോട്ടയത്തെ ഗോളിൽ മുക്കി തിരുവനന്തപുരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനു വമ്പൻ വിജയം. ഇന്ന് വൈകിട്ട് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ ആണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തിനു വേണ്ടി രാഹുൽ രാജ് ഹാട്രിക്ക് നേടി. ആന്റോൺ, അബിൻ, ജിതിൻ എന്നിവർ ഒരു ഗോളു വീതവും നേടി. രാവിലെ നടന്ന മത്സരത്തിൽ കണ്ണൂരിനെയും തിരുവനന്തപുരം തോൽപ്പിച്ചിരുന്നു.

വൈകിട്ട് നടന്ന മറ്റൊരു മത്സരത്തിൽ വയനാട് കണ്ണൂരിനെയും തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വയനാടിന്റെ വിജയം. വയനാടിനായി നസീഫ് അൻവർ ആണ് ഗോൾ നേടിയത്. ഇപ്പോൾ ഗ്രൂപ്പ് എയിൽ തിരുവനന്തപുരത്തിനും വയനാടിനും ആറു പോയന്റ് വീതമാണുള്ളത്.