ബംഗ്ലാദേശ് സമ്മതം മൂളി, ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൊൽക്കത്തയിൽ

Photo: Twitter/BCCI
- Advertisement -

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സമ്മതം മൂളിയതോടെ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൊൽക്കത്തയിൽ നടക്കും. നവംബർ 22ന് നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി നടക്കുക. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമാണിത്.

ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പ്രേത്യേക താല്പര്യ പ്രകാരമാണ് ഡേ നൈറ്റ് കളിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി ഗാംഗുലി ചർച്ച നടത്തുകയും കോഹ്‌ലി ഡേ നൈറ്റ് ടെസ്റ്റിന് സമ്മതം മൂളുകയും ചെയ്തിരുന്നു.

നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഓസ്ട്രേലിയ ഡേ നൈറ്റ് ടെസ്റ്റിന് ക്ഷണിച്ചെങ്കിലും ഇന്ത്യ കളിച്ചിരുന്നില്ല.

Advertisement