ചെൽസി ഇതിഹാസം ജോൺ ടെറി സൗദി ക്ലബായ അൽ ശബാബിന്റെ പരിശീലകനാകും

Newsroom

Picsart 23 09 07 15 39 35 930
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിൽ നിന്ന് ഇരു വലിയ പേരു കൂടെ സൗദി അറേബ്യയിലേക്ക്. ചെൽസി ഇതിഹാസൻ ജോൺ ടെറി സൗദി ക്ലബായ അൽ ശബാബിന്റെ പരിശീലകനായി ചുമതലയേൽക്കും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ജോൺ ടെറിയും ശബാബും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്‌.

ടെറി 23 09 07 15 39 48 260

എവർ ബനേഗയും യാനിക്ക് കരാസ്കോയും ഉള്ള അൽ ശബാബിന് നല്ല സ്ക്വാഡ് ഉണ്ട്‌. എന്നാൽ അൽ-ശബാബ് അവരുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റു മാത്രമെ നേടിയുള്ളൂ. ടെറിയുടെ വരവ് ഇതിനൊരു മാറ്റം ആകും എന്ന് ശബാബ് പ്രതീക്ഷിക്കുന്നു.

ആസ്റ്റൺ വില്ലയിൽ നേരത്തെ പ്രവർത്തിച്ച ടെറി കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ലെസ്റ്റർ സിറ്റിയിൽ ഡീൻ സ്മിത്തിന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചിരുന്നു. സൗദിയിൽ ഇതിനകം ഉള്ള സ്റ്റീവൻ ജെറാർഡ്, സ്ലേവൻ ബിലിച്ച്, ന്യൂനോ എസ്പിരിറ്റോ സാന്റോ, ജോർഗെ ജീസസ് എന്നി വലിയ പരിശീലകരുടെ കൂട്ടത്തിലേക്ക് ടെറിയുടെ പേരും കൂടെ ചേർക്കപ്പെടും.