“ഇത് എല്ലാം ശരിയാക്കുന്നതിന്റെ തുടക്കം മാത്രം” – ടെൻ ഹാഗ്

Newsroom

Picsart 23 02 27 00 51 11 843
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ്, കാരബാവോ കപ്പ് ഫൈനലിലെ വിജയം ഒരു തുടക്കം മാത്രമാണെന്ന് ആരാധകരോടായി പറഞ്ഞു. ന്യൂകാസിലിനെ തോൽപ്പിച്ചതിന് ശേഷം തന്റെ ടീമിനെ അവരുടെ ആദ്യ ട്രോഫിയിലേക്ക് നയിച്ച ടെൻ ഹാഗ് ഈ വിജയം ക്ലബ്ബിനെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ തുടക്കം മാത്രമാണെന്ന് പറഞ്ഞു.

ടെൻ ഹാഗ് 23 02 27 00 51 21 584

“ഞങ്ങൾ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിനെ അതിന്റെ പ്രതാപ കാലത്തേക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ തുടക്കത്തിലാണ്,” ടെൻ ഹാഗ് പറഞ്ഞു. “ഇന്ന് ഞങ്ങൾ ആദ്യത്തെ കിരീടം വിജയിച്ചു. ഇത് ഞങ്ങൾക്ക് കൂടുതൽ കിരീടംൿനേടാം കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നു.” ടെൻ ഹാഗ് പറഞ്ഞു.

ടെൻ ഹാഗ് ക്ലബിനായി ട്രോഫികൾ നേടുന്നത് തുടരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു, “എനിക്ക് വിജയിക്കണം. സീസണിന്റെ തുടക്കം മുതൽ സ്റ്റാഫുകളോടും കളിക്കാരോടും ഒപ്പം ഞങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളും ആരാധകരോടൊപ്പം ഒരുമിച്ചാണ് മുന്നേറുന്നത്. ട്രോഫികൾക്കായുള്ള ആഗ്രഹം ഈ ക്ലബിൽ എല്ലാവർക്കും ഉണ്ട്.” കോച്ച് പറഞ്ഞു.
.