സബ്ജൂനിയർ ഫുട്ബോൾ; കാസർഗോഡിന് മൂന്നാം സ്ഥാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ എറണാകുളത്തെ ആണ് കാസർഗോഡ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു കാസർഗോഡിന്റെ വിജയം.

ആദ്യ ഒമ്പതു മിനുട്ടുകളിൽ തന്നെ കാസർഗോഡ് രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. നാലാം മിനുട്ടിൽ മുഹമ്മദ്, ഒമ്പതാം മിനുട്ടിൽ അമോഗ് ചിത്ത് എന്നിവരായിരുന്നു ഗോളുകളിലൂടെ മികച്ച തുടക്കം കാസർഗോഡിന് നൽകിയത്. ആദിൽ പി ആണ് കാസർഗോഡിന്റെ മൂന്നാം ഗോൾ ടിയത്.