ആഷസിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍

0
ആഷസിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍

ആഷസ് പരമ്പരയ്ക്ക് മുമ്പ് ജെയിംസ് ആന്‍ഡേഴ്സണ്‍ പൂര്‍ണ്ണാരോഗ്യവാനായി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട് ടീമും ജെയിംസ് ആന്‍ഡേഴ്സണും. പരിക്കിനെത്തുടര്‍ന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന താരത്തെ ഇംഗ്ലണ്ട് അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത് താരത്തിന് ഓസ്ട്രേലിയയ്ക്കെതിരെ ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ സജീവമായി തന്നെ പങ്കെടുക്കുവാനാകുമോ എന്നതാണ്.

ലോകകപ്പ് വിജയം ആവേശകരമെന്ന് വിശേഷിപ്പിച്ച ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നാല്‍ ടീം ഇപ്പോള്‍ വീണ്ടും ടെസ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ലോകകപ്പ് വിജയം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് എന്നാല്‍ ഇനി വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് ടീം തിരികെ മടങ്ങുമ്പോള്‍ അവിടെ ടീമിന്റെ ശ്രദ്ധ മങ്ങുവാന്‍ പാടില്ലെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

താന്‍ ഇപ്പോള്‍ മികച്ച രീതിയിലാണ് പുരോഗതി കൈവരിക്കുന്നതെന്നും താന്‍ തുടര്‍ന്നും ഇതുപോലെ ബൗളിംഗ് ചെയ്ത് നിരീക്ഷണ വിധേയനായി തുടരുമെന്ന് താരം അറിയിച്ചു. ബുധനാഴ്ച താന്‍ കളിക്കുവാന്‍ ഫിറ്റാണെന്ന് അവര്‍ക്ക് ബോധ്യം വന്നാല്‍ താന്‍ കളിക്കും അല്ലെങ്കില്‍ ആഷസിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനാകുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.