നന്നായി കളിച്ചു, ഗോളടിക്കാൻ ഇന്ത്യക്ക് ആവാത്തത് ആണ് പ്രശ്നം എന്ന് സ്റ്റിമാച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയത് നിരാശ നൽകുന്നു എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. എന്നാൽ ഇന്ത്യൻ ടീം വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് എന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു. താരങ്ങളൊക്കെ അവരുടെ പരമാവധി നൽകി എന്നും അവരെ അഭിനന്ദിക്കുന്നു എന്നും കോച്ച് പറഞ്ഞു. ഇന്ത്യ ഗോളടിക്കുന്ന കാര്യത്തിൽ മാത്രമേ മെച്ചപ്പെടേണ്ടതുള്ളൂ എന്നും സ്റ്റിമാച് പറഞ്ഞു.

അവസരങ്ങൾ ഒരുപാട് സൃഷ്ടിക്കാൻ ഇന്ത്യക്കായി. രണ്ടാം പകുതിയിൽ കണ്ടതുപോലുള്ള പ്രകടനങ്ങൾ താരങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യുവ ടീം ആയതു കൊണ്ടാണ് ഫലം ഉണ്ടാകാത്തത് എന്നും. ഇന്ന് ജിങ്കന്റെ അഭാവം നിഴലിച്ചു എന്നും സ്റ്റിമാച് പറഞ്ഞു. അനസ് എടത്തൊടിക വന്നെങ്കിലും ഇനിയും അനസ് മെച്ചപ്പെടാൻ ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.