ഒമാനെയും തോൽപ്പിച്ച് ഖത്തർ ഗ്രൂപ്പിൽ ഒന്നാമത്

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ നടന്ന പോരാട്ടത്തിൽ ഇന്ന് ഖത്തറിന് വിജയം. ഇന്ന് ഒമാനെ നേരിട്ട ഖത്തർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയോട് ഏറ്റ സമനിലയ്ക്ക് ശേഷം കളിച്ച രണ്ട് യോഗ്യതാ മത്സരങ്ങളിലും ഖത്തർ ഇതോടെ വിജയിച്ചു. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശിനെയും ഖത്തർ തോൽപ്പിച്ചിരുന്നു.

ഇന്ന് ഖത്തറിനു വേണ്ടി അക്രം അഫീഫും, അൽമോസ് അലിയുമാണ് ഗോളുകൾ നേടിയത്. ഒമാനു വേണ്ടി മോന്തർ അലിയും ഗോൾ നേടി. ഇതോടെ നാലു മത്സരങ്ങളിൽ10 പോയന്റുമായി ഖത്തർ ഇതോടെ ഗ്രൂപ്പിൽ ഒന്നാമത് തുടരുകയാണ്. ഒമാൻ ആണ് രണ്ടാമത് ഉള്ളത്. ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.

Previous articleനന്നായി കളിച്ചു, ഗോളടിക്കാൻ ഇന്ത്യക്ക് ആവാത്തത് ആണ് പ്രശ്നം എന്ന് സ്റ്റിമാച്
Next articleസ്വീഡനെതിരെ സമനില, യൂറോ യോഗ്യത ഉറപ്പിച്ച് സ്പെയിൻ