സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

ആറാമത് സംസ്ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പ് തിരുവല്ല മാർത്തോമാ കോളജ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ കണ്ണൂർ ജില്ലാ ടീം കോഴിക്കോടിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദിയ ദിനേശ് രണ്ട് ഗോളുകളും, നക്ഷത്ര പി വി, അനുഷ്ക പി വി, എഷാനി. കെ എന്നിവർ ഓരോ ഗോളുകളും നേടി. രണ്ടാം മത്സരത്തിൽ ഇടുക്കി മലപ്പുറം ഗോൾരഹിത സമനില പാലിച്ചു. ഉച്ചയ്ക്കുശേഷം നടന്ന ആദ്യ മത്സരത്തിൽ കോഴിക്കോട് ജില്ല ഏകപക്ഷീയമായ ഒരു ഗോളിന് ഇടുക്കിയെ പരാജയപ്പെടുത്തി. അർച്ചന ചന്ദ്ര വിജയ ഗോള്‍ നേടി. രണ്ടാം മത്സരത്തിൽ
മലപ്പുറം ജില്ലയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി.
പത്തനംതിട്ട എം.പി ആന്റോ ആന്റണി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജോളി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ജോയ് പൗലോസ് സ്വാഗത പ്രസംഗം നടത്തി. കെ.എഫ്. എ
ട്രഷറർ ഡോ: രഞ്ജിനോൾഡ് വർഗീസ്, മാർത്തോമ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ മാത്യു വർക്കി ടി കെ, ട്രഷറർ തോമസ് കോശി, എം. മാത്യൂസ്, ഷെൽട്ടൻ റാഫേൽ, വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഇന്നത്തെ മത്സരം
രാവിലെ 7 മണി പാലക്കാട് കൊല്ലത്തിനെ നേരിടും. 8 മണിക്ക് പത്തനംതിട്ട കാസർകോടിനെ നേരിടും
ഉച്ചയ്ക്കുശേഷം മലപ്പുറം കോഴിക്കോടിനെയും കണ്ണൂർ ഇടുക്കിയും നേരിടും.