സെഞ്ച്വറിയുമായി പടിക്കൽ, ഇന്ത്യയ്ക്ക് 288 റൺസ്

ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടി ഇന്ത്യ. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിന്റെ ആദ്യ ദിവസം 73 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 288/2 എന്ന നിലയിലാണ്. പടിക്കൽ നേടിയ ശതകമാണ് ഒന്നാം ദിവസത്തെ ഇന്ത്യയുടെ നില ശക്തമാക്കിയത്. കെഎൽ രാഹുൽ അര്‍ദ്ധ ശതകവും നേടി.

131 റൺസ് നേടിയ ദേവ്ദത്ത് പടിക്കലും 27 റൺസ് നേടി ഋഷഭ് പന്തും ക്രീസിലുള്ളപ്പോള്‍ 77 റൺസ് നേടിയ കെഎൽ രാഹുൽ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ 32 റൺസ് നേടിയ യശസ്വി ജൈസ്വാളിനെയും 16 റൺസ് നേടി ശുഭ്മന്‍ ഗില്ലിനെയും ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്.