CricketFeatured

ഗോള്‍ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

Rahulpadikkal

ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ സെഷന്‍ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 101/1 എന്ന നിലയിലാണ്. 27 ഓവറുകളാണ് ആദ്യ സെഷനിൽ എറിഞ്ഞത്.

32 റൺസ് നേടിയ യശസ്വി ജൈസ്വാള്‍ റൺ ഔട്ട് രൂപത്തിൽ പുറത്തായപ്പോള്‍ ദേവ്ദത്ത് പടിക്കൽ 35 റൺസും കെഎൽ രാഹുല്‍ 32 റൺസും നേടി ക്രീസില്‍ നിൽക്കുന്നു. ആദ്യ വിക്കറ്റിൽ ജൈസ്വാളും രാഹുലും ചേര്‍ന്ന് 47 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കൽ – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 54 റൺസ് നേടിയാണ് നിലയുറപ്പിച്ചിട്ടുള്ളത്.